Wednesday, November 14, 2018 Last Updated 34 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 11.47 AM

സ്‌കോഡ ഡീലര്‍ഷിപ്പിന്റെ പകല്‍ക്കൊള്ള; കാര്‍ ശരിയാക്കാന്‍ 1.68 ലക്ഷം രൂപ ചോദിച്ചു

uploads/news/2018/08/244795/Auto310818a.jpg

വാഹന സേവനങ്ങള്‍ക്ക് അമിതനിരക്ക് ഈടാക്കുന്ന വാഹന ഡീലര്‍ഷിപ്പുകളുടെ കള്ളക്കള്ളി വീണ്ടും പുറത്തുവരികയാണ്. കാറിന്റെ എഞ്ചിന്‍ ശരിയാക്കാൻ മുംബൈയിലെ ഓട്ടോബാന്‍ സ്‌കോഡ ഡീലര്‍ഷിപ്പ് ലൊറ ഉടമയ്ക്ക് കുറിച്ചു നല്‍കിയത് 1.68 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്. അംഗീകൃത സ്‌കോഡ ഡീലര്‍ഷിപ്പാണ് ഓട്ടോബാന്‍ സ്‌കോഡ.

ഇന്ത്യന്‍ വാഹന പ്രേമികളുടെ കൂട്ടായ്മയായ ടീംബിഎച്ച്പി ഫോറത്തിലാണ് മുംബൈ സ്‌കോഡ ഡീലര്‍ഷിപ്പിന്റെ പകല്‍ക്കൊള്ളയെ കുറിച്ചു നവീന്‍ എന്ന അംഗം തെളിവുകള്‍ സഹിതം പങ്കുവെച്ചത്. നവീന്റെ സുഹൃത്തിന്റെ സ്‌കോഡ ലൊറ ഈ ഓഗസ്റ്റ് 16 -നാണ് കേടായത്.

ഓടിക്കൊണ്ടിരിക്കെ എഞ്ചിന്‍ വലിയ ഒച്ചത്തിൽ ശബ്ദം ഉണ്ടാക്കിയ ശേഷം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഓഗസ്റ്റ് 17 -ന് ഉടമ സ്‌കോഡ ഇന്ത്യ ഡീലര്‍, ഓട്ടോബാന്‍ എന്റര്‍പ്രൈസസിനെ ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങളറിയിച്ചു. പിന്നീട് ഡീലര്‍ഷിപ്പാണ് ഉടമയുടെ വീട്ടില്‍ നിന്നും കാറിനെ വര്‍ക്ക്‌ഷോപ്പില്‍ വലിച്ചുകൊണ്ടുവന്നത്.

uploads/news/2018/08/244795/Auto310818a1.jpg

വാഹനത്തിന്റെ പ്രാഥമിക പരിശോധനയില്‍ തകരാര്‍ എഞ്ചിനാണെന്നു കണ്ടെത്തി. ഇത് ശരിയാക്കണമെങ്കില്‍ 1.68 ലക്ഷം രൂപ ഏകദേശം ചിലവാകും. അതായത് ഘടകങ്ങള്‍ മാറാൻ 1.43 ലക്ഷം രൂപ; 25,000 രൂപ പണിക്കൂലിയും. ഇത്രയും വലിയ തുക ഡീലര്‍ഷിപ്പ് എസ്റ്റിമേറ്റായി നല്‍കിയതില്‍ സംശയം തോന്നിയ ഉടമ, ഭാരത് ഓട്ടോ അസോസിയേറ്റ്‌സ് എന്ന മറ്റൊരു സര്‍വീസ് സെന്ററുമായി വിഷയത്തില്‍ ബന്ധപ്പെട്ടു.

സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നും ഉടമയുടെ നേതൃത്വത്തില്‍ തന്നെയാണ് ഭാരത് ഓട്ടോ സര്‍വീസ് സെന്ററിലേക്ക് കാറെത്തിയത്. എന്നാൽ, ഓട്ടാബാന്‍ സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നും കാര്‍ വിട്ടുകിട്ടാന്‍ 3,000 രൂപ ഉടമയ്ക്ക് മുടക്കേണ്ടതായി വന്നു.

പിന്നീട് ഈ കാര്‍ ഭാരത് ഓട്ടോ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കാര്‍ ശരിയാക്കാന്‍ 1,062 രൂപയുടെ എസ്റ്റിമേറ്റാണ് ഉടമയ്ക്ക് ഭാരത് ഓട്ടോ നല്‍കിയത്. എന്നാൽ, തകരാറ് എഞ്ചിനായിരുന്നില്ല. റബ്ബര്‍ ബെല്‍റ്റ് മാറ്റിയിട്ടാല്‍ പ്രശ്‌നം തീരുമെന്ന് ഭാരത് ഓട്ടോ ഉടമയോടു വ്യക്തമാക്കി. പണിക്കൂലി ഉള്‍പ്പെടെയാണ് സര്‍വീസ് സെന്റര്‍ നല്‍കിയ 1,062 രൂപയുടെ എസ്റ്റിമേറ്റ്.

Ads by Google
Friday 31 Aug 2018 11.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW