Friday, August 31, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 11.42 AM

സിനിമയില്‍ അന്യപുരുഷനെ ചുംബിക്കാനും ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും ഞാന്‍ ഒരുക്കമല്ല: മഡോണ

Madonna Sebastian

മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ മികവ് തെളിയിച്ച നടിയാണ് പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിനു ശേഷം ദിലീപിനൊപ്പം കിങ്ങ് ലയറിലാണ് മഡോണ വേഷമിട്ടത്. ഇബ്ലീസ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും നടി മലയാളസിനിമയിലേക്കു തിരിച്ചു വരുന്നത്.

സിനിമാലോകത്തില്‍ മഡോണയെപ്പറ്റി പല ഗോസിപ്പുകളും ഈ ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്നു വന്നു. തന്നെക്കുറിച്ച് കുറച്ചു കാലങ്ങളായി കേള്‍ക്കുന്ന ഇത്തരം ഗോസിപ്പുകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയ്ക്കാണ് നടി തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയായി തുറന്നു പറച്ചില്‍ നടത്തിയത്. സിനിമയില്‍ യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും നടി പറയുന്നു.

ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്‍മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ടാവാറുണ്ട്. കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കാറുണ്ട്. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. സിനിമക്കു വേണ്ടിയല്ലേ ചെയ്തു കൂടേ എന്നു പലരും ചോദിക്കാറുമുണ്ട്. അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ലെന്നു വ്യക്തമായി പറയാറുണ്ട്. തമിഴില്‍ ഇപ്പോള്‍ തിരക്കായി തുടങ്ങി. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരാറുണ്ടെന്നും സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്നും മഡോണ വ്യക്തമാക്കി.

Ads by Google
Friday 31 Aug 2018 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW