Thursday, June 20, 2019 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 11.45 AM

ധനസമാഹരണം വിപുലമാക്കും; ശബരിമലയ്ക്കായി അടിയന്തര നടപടി; കുടുംബശ്രീ വഴി പലിശരഹിത വായ്പ, മന്ത്രിമാര്‍ വിദേശത്തേക്ക്

ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കും.
Kerala flood 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനായി സമഗ്രമായ ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും കടകളുടെയും ഡിജിറ്റല്‍ വിവര ശേഖരണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ധനമഹാഹരണം നടത്തും. ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീവഴി ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും. ഇതിനുള്ള പലിശ സര്‍ക്കാര്‍ വഹിക്കും. പമ്പയുടെ പുനരുദ്ധാരണത്തിനും ശബരിമലയാത്ര സുഗമമമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ നിന്നുമഗക്കം വിഭവ സമഹാരണം നടത്തും. ഇതിന്റെ ചുമതല മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ഏല്‍പ്പിക്കും. ജില്ലാതലങ്ങളില്‍ സംഘടാക സമിതി രൂപീകരിക്കും. പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-എയ്ഡ്ഡ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്തംബര്‍ 11ന് ധനസമാഹരണം നടത്തും. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടികളില്‍ പങ്കാളികളാക്കും.

പ്രളയത്തില്‍തകര്‍ന്ന വീടുകളുടേയും കടകളുടെയും ഡിജിറ്റല്‍ വിവര ശേഖരണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. ഐ.ടി വിദ്യാര്‍ത്ഥികളുടെ സന്നദ്ധ പ്രവര്‍ത്തകരുടെയും മറ്റും സഹകരണത്തോടെയാകും വിവര ശേഖരണം. ഡോ.കെ.എന്‍ ഹരിലാല്‍, തദേദശസെക്രട്ടറി, ആര്‍.ഗിരിജ, ഡോ.സിജി ഗോപിനാഥ്, ഡോ്.ജോയി ഇളമണ്‍ എന്നിവരടങ്ങുന്ന സമിതിക്കാണ് മേല്‍നോട്ടചുമതല.

ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കും. കച്ചവടക്കാര്‍ക്ക് പത്തുലക്ഷം രൂപവരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ അനുവദിക്കും. ഇതിനായി സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും.

കേരളത്തിന്റെ മികച്ചനിലയിലുള്ള പുനരുദ്ധാരണത്തിന് പദ്ധതിയുടെ കണ്‍സള്‍ഡട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.

പമ്പയുടെയും ശബരിമലയുടെയും പുനരുദ്ധാരണത്തിന് അടിയന്തര നടപടി സ്വീകരിക്കും. പുനര്‍നിര്‍മ്മാണ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി നിയമിക്കും. ഡോ.വി.വേണു, കെ.ആര്‍ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍, എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. നവംബര്‍ 17നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുക. തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഭവസമാഹരണത്തിനായി പ്രവാസി മലയാളികള്‍ ഏറെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനായി ഒരു മന്ത്രിയേയും ആവശ്യമായ ഉദ്യോഗസ്ഥരേയും നിയോഗിക്കും. യു.എ.ഇ, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ , ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും പ്രവാസി സംഘടനകളുടെ സഹായത്തോടെ ധനസമാഹരണം നടത്തും. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കും. കേരള പുനര്‍നിര്‍മ്മാണത്തില്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സെപ്തംബര്‍ 10 മുതല്‍ 15വരെ ജില്ലാതലങ.ങഴില്‍ ഫണ്ട് ശേഖരണം നടത്തും. ഇതിനു മുന്നോടിയായി സെപ്തംബര്‍ മൂന്നിന് എല്ലാ ജില്ലാകളിലും ധനസമാഹരണ പരിപാടിയുടെ സംഘടാനത്തെകുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പു മേധാവികളുടെ യോഗം വിളിക്കും. ജില്ലകളിലെ വിഭവ സമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

ജില്ലകളും ചുമതലയിലുള്ള മന്ത്രിമാരും:-

കാസര്‍ഗോഡ്-ഇ.ചന്ദ്രശേഖഖരന്‍, കണ്ണൂര്‍-ഇ.പി ജയരാജന്‍, കെ.കെ ശൈലജ, വയനാട്-രാമചന്ദ്രന്‍ കടന്നപ്പള്ളി, കോഴിക്കോട്- ടി.പി രാമകൃഷ്ണ, എ.കെ ശശീന്ദ്രന്‍, മലപ്പുറം-കെ.ടി ജലീല്‍, പാലക്കാട്-എ.കെ ബാലന്‍, തൃശൂര്‍-സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍, എറണാകുളം -എ.സി മൊയ്തീന്‍, ഇ.പി ജയരാജന്‍, ഇടുക്കി-എം.എം മണി, കോട്ടയം-തോമസ് ഐസക്ക്, കെ.രാജു, ആലപ്പുഴ-ജി.സുധാകരന്‍, പി.തിലോത്തമന്‍, പത്തനംതിട്ട-മാത്യു ടി.തോമസ്, കൊല്ലം-ജെ.മേഴ്‌സിക്കുട്ടിയമ്മ, തിരുവനന്തപുരം-കടകംപള്ളി സുരേന്ദ്രന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW