Friday, September 14, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 08.30 AM

നല്‍കുന്ന അരിക്ക് വില വാങ്ങുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ ; കേന്ദ്ര ദുരിതാശ്വാസ നിധി കിട്ടുക അരിവില ഇൗടാക്കിയുള്ള ബാക്കിതുക

uploads/news/2018/08/244777/rice.jpg

ന്യൂഡല്‍ഹി: കേരളത്തെ കഴുത്തറ്റം മുക്കിയ പ്രളയക്കെടുതിയില്‍ നല്‍കുന്ന അരിക്ക് വില വാങ്ങുമെന്ന് കേന്ദ്രം ഉറപ്പിച്ചു. കേന്ദ്രം നല്‍കുന്ന അരിക്ക് വില ​ഇടാക്കുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് എത്തിയ എംപിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. എന്‍ഡിആര്‍എഫില്‍ (കേന്ദ്ര ദുരിതാശ്വാസ നിധി) നിന്നുമാകും അരിയുടെ വില ഈടാക്കുക.

അരിയുടെ വില എടുത്തശേഷം ബാക്കി പണം മാത്രമാകം കേരളത്തിന് ലഭിക്കുക. തൽക്കാലം വില ഈടാക്കാതെ അരി നൽകാനായിരുന്നു എഫ്സിഐയ്ക്കു നൽ‌കിയ നിർദേശം. 89,000 ടൺ അരിയാണ് കേരളത്തിന് കേന്ദ്രം അധികം അനുവദിച്ചത്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷൻ വിഹിതമായ 1.18 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.

അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കിൽ നൽകണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. കേന്ദ്ര നിലപാടിനെതിരെ വിമർശനം ഉയർന്നപ്പോൾ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. പ്രളയക്കെടുതിയിലെ കേന്ദ്ര സഹായം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എംപിമാരുടെ സംഘം ഇന്ന് കേന്ദ്രമന്ത്രിമാരെ കാണുന്നുണ്ട്. കേരളത്തിലെ 13 ജില്ലകളെയും ബാധിച്ച പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെയും സമീപിക്കാന്‍ ആലോചനയുണ്ട്.

Ads by Google
Friday 31 Aug 2018 08.30 AM
Ads by Google
Loading...
LATEST NEWS
TRENDING NOW