Friday, August 31, 2018 Last Updated 57 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.57 AM

കുറവിലങ്ങാട്‌ പള്ളിയില്‍ എട്ടുനോമ്പാചരണം: തിരുനാളിന്‌ നാളെ കൊടിയേറും

കുറവിലങ്ങാട്‌: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌ മറിയം ആര്‍ച്ച്‌ ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ എട്ടു നോമ്പാചരണത്തിന്‌ ഒരുക്കം പൂര്‍ത്തിയായതായി ആര്‍ച്ച്‌ പ്രീസ്‌റ്റ്‌ ഫാ.ഡോ. ജോസഫ്‌ തടത്തിലും ജനറല്‍ കണ്‍വീനര്‍ ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലിലും അറിയിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിന്‌ നാളെ രാവിലെ 6.50-ന്‌ ആര്‍ച്ച്‌ പ്രീസ്‌റ്റ്‌ കൊടിയേറ്റും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന.
പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക്‌ പരമാവധി സഹായം ഉറപ്പാക്കാനായി നോമ്പ്‌ ദിനങ്ങളിലെ പായസം ഒഴിവാക്കി. പ്രധാനതിരുനാള്‍ ദിനമായ എട്ടിന്‌ മേരിനാമധാരികള്‍ നേര്‍ച്ചയപ്പം കൊണ്ടുവരേണ്ടതില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിന്റെ പണം പേര്‌ രജിസ്‌ട്രേഷന്‍ സമയത്ത്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള കൗണ്ടറില്‍ അടച്ചാല്‍ മതിയാകും. എല്ലാ ദിനങ്ങളിലും രാവിലെ 11.30-നുള്ള കുര്‍ബാനയെ തുടര്‍ന്ന്‌ നേര്‍ച്ചക്കഞ്ഞി വിതരണം നടക്കും. തുടര്‍ന്ന്‌ മെഴുകുതിരി പ്രദക്ഷിണം.
നാളെ സമര്‍പ്പിതരുടെ ദിനവും രണ്ടിന്‌ കര്‍ഷകദിനവും മൂന്നിന്‌ സംഘടനാദിനവും നാലിന്‌ വാഹന സമര്‍പ്പണദിനവും അഞ്ചിന്‌ കുടുംബകൂട്ടായ്‌മാദിനവും ആറിന്‌ സമര്‍പ്പണദിനവും ഏഴിന്‌ കുമ്പസാരദിനവും ആചരിക്കും. നാളെ ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. രണ്ടിന്‌ രാവിലെ 8.45-ന്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കലും വൈകുന്നേരം അഞ്ചിന്‌ ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ്‌ മുക്കുഴിയും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
മൂന്നിന്‌ സത്‌നരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു വാണിയക്കിഴക്കേലും, നാലിന്‌ തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴിയും അഞ്ചിന്‌ ഗൊരഖ്‌പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ്‌ തുരുത്തിമറ്റവും ആറിന്‌ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കനും ഏഴിന്‌ പാറശാല മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ തോമസ്‌ മാര്‍ യൗസേബിയൂസും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന്‌ 9.30-ന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. 11-ന്‌ മേരിനാമധാരി സംഗമം, 11.30-ന്‌ ജപമാല പ്രദക്ഷിണം. വൈകുന്നേരം 4.30-ന്‌ വിശുദ്ധ കുര്‍ബാന. രണ്ടിനും മാസാദ്യവെള്ളിയായ ഏഴിനും ഒഴികെ എല്ലാദിവസങ്ങളിലും രാവിലെ 5.30-നും ഏഴിനും 11.30-നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. രണ്ടിന്‌ രാവിലെ 5.30, ഏഴിന്‌, 8.45, 11-ന്‌, വൈകുന്നേരം അഞ്ചിന്‌ വിശുദ്ധ കുര്‍ബാന. മാസാദ്യവെള്ളിയാഴ്‌ചയായ ഏഴിന്‌ പുലര്‍ച്ചെ 4.30, 5.30, രാവിലെ 6.30, 7.30, 8.30, 9.30, 10.45 (സുറിയാനി), ഉച്ചയ്‌ക്ക്‌ 12-ന്‌, ഉച്ചകഴിഞ്ഞ്‌ 2.45-ന്‌, നാലിന്‌ (ലത്തീന്‍), രാത്രി 8.30-ന്‌ വിശുദ്ധ കുര്‍ബാന. സഹവികാരിമാരായ ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ. തോമസ്‌ കുറ്റിക്കാട്ട്‌, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, എന്നിവരും കൈക്കാരന്മാര്‍, ജനറല്‍ ലീഡര്‍മാര്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Friday 31 Aug 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW