Thursday, July 18, 2019 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 31 Aug 2018 01.54 AM

അര്‍ണാബ്‌ പറഞ്ഞു; നമ്മളോ?

'' വിവേകാനന്ദന്‍ വിളിച്ചതിനപ്പുറത്തേക്ക്‌ അര്‍ണാബ്‌ ഗോസ്വാമി വിളിച്ചിട്ടില്ല; വിവേകാനന്ദന്‍ പറഞ്ഞത്‌ അര്‍ണാബ്‌ ഗോസ്വാമി ഏറ്റെടുത്തതിലേ നാണക്കേട്‌ തോന്നുന്നുള്ളൂ. മലയാളി സ്വയം നഷ്‌ടപ്പെടുത്തുന്ന അഭിമാനവും അന്തസും സംസ്‌കാരവും ഒരു അസംകാരന്‍ വീണ്ടെടുത്ത്‌, ടെലിവിഷനിലൂടെ അവതരിപ്പിക്കണമെന്നു ശാഠ്യം പിടിച്ചിട്ടു കാര്യമില്ല. ''
uploads/news/2018/08/244768/bft1.jpg

കേരളത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നാണു വിളിച്ചത്‌. ഇന്നു ജീവിച്ചിരുന്നെങ്കിലും ഇതേവിളി ആവര്‍ത്തിക്കുമായിരുന്നു. പ്രളയം വന്നതോടെ ജാതിഭ്രാന്തിനു താല്‍ക്കാലികാശ്വാസം വന്നു.

വെള്ളം ഇറങ്ങുന്ന മുറയ്‌ക്കു ഭ്രാന്ത്‌ കയറാന്‍ തുടങ്ങും. വിവേകാനന്ദന്‍ വിളിച്ചതിനപ്പുറത്തേക്ക്‌ അര്‍ണാബ്‌ ഗോസ്വാമി വിളിച്ചിട്ടില്ല; വിവേകാനന്ദന്‍ പറഞ്ഞത്‌ അര്‍ണാബ്‌ ഗോസ്വാമി ഏറ്റെടുത്തതിലേ നാണക്കേട്‌ തോന്നുന്നുള്ളൂ. മലയാളി സ്വയം നഷ്‌ടപ്പെടുത്തുന്ന അഭിമാനവും അന്തസും സംസ്‌കാരവും ഒരു അസംകാരന്‍ വീണ്ടെടുത്ത്‌, ടെലിവിഷനിലൂടെ അവതരിപ്പിക്കണമെന്നു ശാഠ്യം പിടിച്ചിട്ടു കാര്യമില്ല.

നമുക്ക്‌ പച്ചക്കറിയും അരിയും പൂവും കൊണ്ടുത്തരുന്ന, മേലനങ്ങാത്ത നമ്മുടെ മേലിലിടാന്‍ തുണി തേച്ചുതരുന്ന, മുറ്റം അടിച്ചുവാരിത്തരുന്ന തമിഴരെ നാം പാണ്ടിയെന്നാണ്‌ പരിഹസിക്കാറ്‌; ഇതിന്റെ സമാനശബ്‌ദമാണ്‌ അര്‍ണാബില്‍നിന്നു മലയാളി കേട്ടത്‌. കേരളം ഭ്രാന്താലയമാണെങ്കില്‍ ഇവിടത്തെ താമസക്കാരോ? സ്വാമി വിവേകാനന്ദന്‍, വിവേകം കൂടിയ മനുഷ്യനായതുകൊണ്ട്‌ മലയാളിയെ ഭ്രാന്തന്‍ എന്നുറക്കെ വിളിച്ചിട്ടില്ല. നമുക്ക്‌ തമിഴന്‍ പാണ്ടിയാണ്‌; സ്വാമി വിവേകാനന്ദനു മലയാളി ഭ്രാന്തനും. കാവിക്കണ്ണടയുള്ള അര്‍ണാബിനു നമ്മള്‍ നാണവും മാനവുമില്ലാത്തവരും. ഇങ്ങോട്ടു കിട്ടുമ്പോള്‍മാത്രം മോങ്ങിയിട്ടു കാര്യമില്ല.

അര്‍ണാബ്‌ വിരുദ്ധ യുദ്ധത്തിന്‌ എന്തൊരു ഒത്തൊരുമ! മലയാളിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും. ഈ നാട്ടിലെ മലയാളി, സഹമലയാളിയോടു ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ പതിനായിരത്തിലൊന്ന്‌ ഒരു അസംകാരനും ഇങ്ങോട്ടു ചെയ്‌തിട്ടില്ല.

മൂന്നു വയസുള്ള മലയാളി കുഞ്ഞിനെയും തൊണ്ണൂറു വയസുള്ള മലയാളി അമ്മൂമ്മയെയും പീഡിപ്പിച്ചു കുഴിച്ചുമൂടാറുള്ളത്‌, ഇതേ അര്‍ണാബ്‌ വിരുദ്ധ മലയാളികളില്‍പ്പെട്ടവര്‍തന്നെയാണല്ലോ. വരാപ്പുഴയില്‍ ശ്രീജിത്ത്‌ എന്ന യുവാവിനെ ഉരുട്ടി, കശക്കി പപ്പടമാക്കിയിട്ട്‌ അവന്‍ അന്ത്യദാഹജലം കേണപ്പോള്‍ മുഖത്തൊരു തുപ്പുകൂടി വച്ചുകൊടുത്തത്‌, ഇതേ ആഭിജാത്യക്കാരന്‍ മലയാളിതന്നെയായിരുന്നു.

മലയാളി യുവാക്കളെ ഏതു സമയത്തും ഏതുവീട്ടില്‍നിന്നും പിടിച്ചിറക്കി ഉരുട്ടിക്കൊല്ലാന്‍ സര്‍ക്കാര്‍ ചെലവില്‍ നിയമവിരുദ്ധമായി മലയാളി കടുവാസംഘത്തെ തീറ്റിപ്പോറ്റിയ ഏമാന്‍ ഒരു മലയാളിയാണ്‌. എഴുന്നേറ്റോടാന്‍ കഴിയാതെപോയ ഒരു സ്‌ത്രീയെയും പുരുഷനെയും പിടിച്ചുനിര്‍ത്തി വെടിവച്ചുകൊന്നിട്ട്‌ അവര്‍ തോക്കെടുത്തു, ഞങ്ങള്‍ കാഞ്ചിവലിച്ചു എന്നു കള്ളം ആവര്‍ത്തിക്കുന്നത്‌ അര്‍ണാബിനെ ആക്ഷേപിക്കുന്ന മലയാളിതന്നെയാണ്‌.

രോഷപ്രളയം കണ്ടാല്‍ കേരളത്തിലെ പ്രളയത്തിനുത്തരവാദിയും അര്‍ണാബ്‌ ആയിരുന്നുവെന്നുതോന്നും. 39 ഡാമുകള്‍ ഒരേസമയം തുറന്നുവച്ച്‌ 300 മലയാളികളെ കുരുതികൊടുത്ത നരാധമന്മാര്‍ മലയാളികളല്ലാതെ ഇതരസംസ്‌ഥാനക്കാരാണോ?

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍പോലും കൊള്ളയടിച്ചത്‌ അഥവാ പിച്ചചട്ടിയില്‍ െകെയിട്ടുവാരിയത്‌ അര്‍ണാബിനെതിരേ എസ്‌ ആകൃതിയിലുള്ള കത്തിയെടുക്കുന്ന മലയാളിതന്നെയല്ലേ?

ഏതു കാലത്തോ ആരോ കുറിച്ചുവച്ച ആശയങ്ങള്‍ക്ക്‌ മലയാള ദുര്‍വ്യാഖ്യാനം നല്‍കി പരസ്‌പരം രാഷ്‌ട്രീയക്കഴുത്തുനോക്കി വെട്ടുന്നത്‌ ഇതേ മലയാളികള്‍ പരസ്‌പരംതന്നെയല്ലേ?

അര്‍ണാബ്‌ ഗോസ്വാമി കാരണമായിട്ടുണ്ടോ എന്തോ?ഒരുകൂട്ടം മലയാളി നേതാക്കളും അണികളും നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം അമേരിക്കയെ തെറിവിളിക്കും; അമേരിക്കാ വിരുദ്ധ പ്രസംഗമത്സരം സംഘടിപ്പിക്കും. അമേരിക്കയുടെ ധാര്‍ഷ്‌ട്യം, അമേരിക്കയെന്താ ലോകപോലീസോ? എന്തൊക്കെയാണ്‌ ഒറ്റശ്വാസത്തില്‍ തട്ടിവിടുന്നത്‌.

ആവശ്യം വരുമ്പോള്‍ നമ്മള്‍ സ്വരം മാറ്റും. അതേ, നമ്മുടെ എതിര്‍പ്പ്‌ അമേരിക്കന്‍ നയങ്ങളോടാണ്‌. അര്‍ണാബും ഇതേ െലെന്‍ പകര്‍ത്തി. നന്ദികെട്ട മലയാളി എന്നാക്ഷേപിച്ചു; എന്നിട്ട്‌ പറയുന്നു മലയാളിയുടെ, കേരളത്തിന്റെ നയങ്ങളെയാണ്‌ പരിഹസിച്ചത്‌.

വിസ കിട്ടാന്‍ പട്ടിണി കിടന്ന്‌ ഉന്തുംതള്ളും നടത്തുന്ന മലയാളി അമേരിക്കയെ രാവും പകലും തെറി വിളിക്കും; അമേരിക്കയില്‍ പോയി വന്നും തെറി തുടരും. അതേസമയം, ഉത്തരം കിട്ടാത്ത ഉത്തരകൊറിയയ്‌ക്കുവേണ്ടി ഊണും ഉറക്കവും കളയും.

മലയാളി അമേരിക്കയോട്‌ ചെയ്യുന്നത്‌ അര്‍ണാബ്‌ കേരളത്തോട്‌ ചെയ്‌തു. നമ്മളില്‍ ചിലര്‍ക്ക്‌ ഉത്തരകൊറിയപോലെയാവും അര്‍ണാബിന്‌ സങ്കല്‍പ്പ ഹിന്ദുരാഷ്‌ട്രം.

മൊെബെല്‍ നമ്പര്‍: 9447480109
Email : abrahammathew07gmail.com

Ads by Google
Ads by Google
Loading...
TRENDING NOW