Wednesday, November 14, 2018 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.51 AM

പ്ലസ്‌ വണ്‍: അലോട്ട്‌മെന്റ്‌ ഫലം ഇന്ന്‌

uploads/news/2018/08/244763/v1.jpg

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ്‌ വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള ജില്ലാ/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്‌ഫര്‍ അലോട്ട്‌മെന്റ്‌ ഫലം ഇന്നു രാവിലെ പത്തിന്‌ അഡ്‌മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും.
TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട്‌ പേജുള്ള അലോട്ട്‌മെന്റ്‌ സ്ലിപ്പും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ടി.സി, സ്വാഭാവ സര്‍ട്ടിഫിക്കറ്റ്‌, അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകള്‍ എന്നിവയുമായി അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ സെപ്‌റ്റംബര്‍ മൂന്നിനു വൈകിട്ട്‌ നാലിനു മുമ്പ്‌ പ്രവേശനം നേടണം. ഇതുവരെ അലോട്ട്‌മെന്റ്‌ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ അപേക്ഷ സമര്‍പ്പിക്കാം.
നിലവിലുള്ള ഒഴിവുകള്‍ അഡ്‌മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.inല്‍ ഇന്നു രാവിലെ പത്തിനു പ്രസിദ്ധീകരിക്കും.
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ സീറ്റ്‌ ഒഴിവുള്ള സ്‌കൂളിലെ പ്രിന്‍സിപ്പലിന്‌ ഇന്നു വൈകിട്ട്‌ നാലിനു മുമ്പ്‌ സമര്‍പ്പിക്കണം. പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കും.
ഒരു വിദ്യാര്‍ഥി ഒരു അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവിന്‌ അനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്‌ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫോറം വെബ്‌സൈറ്റില്‍ ലഭിക്കും.
സ്‌കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച്‌ മെറിറ്റ്‌ അടിസ്‌ഥാനത്തില്‍ റാങ്ക്‌ ലിസ്‌റ്റ്‌ തയ്യാറായി അഡ്‌മിഷന്‍ വെബ്‌സൈറ്റില്‍ സെപ്‌റ്റംബര്‍ മൂന്നിനു രാവിലെ ഒമ്പതിനു പ്രസിദ്ധീകരിക്കും. പ്രവേശനം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്‌കൂള്‍/കോഴ്‌സ്‌, റാങ്ക്‌ ലിസ്‌റ്റിലൂടെ മനസിലാക്കി അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ സെപ്‌റ്റംബര്‍ മൂന്നിനു രാവിലെ 10 മുതല്‍ 12 വരെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌, അപേക്ഷയില്‍ ബോണസ്‌ പോയിന്റ്‌ ലഭിക്കുന്നതിന്‌ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അസല്‍ രേഖകള്‍, ഫീസ്‌ എന്നിവയുമായി പ്രവേശനത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്യണം.
ഹാജരാകുന്ന വിദ്യാര്‍ഥികളുടെ യോഗ്യത ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്ക്‌ തുല്യമായ സീറ്റുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ അന്നുച്ചയ്‌ക്കു 12-നും ഒന്നിനുമിടയില്‍ പ്രവേശനം പൂര്‍ത്തിയാക്കണം.

Ads by Google
Friday 31 Aug 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW