Friday, November 16, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.23 AM

റാഫേല്‍: രാജ്യത്തിനു 41,000 കോടി നഷ്‌ടമെന്നു കോണ്‍ഗ്രസ്‌

uploads/news/2018/08/244697/d3.jpg

ബംഗളുരു: റാഫേല്‍ പോര്‍വിമാനം വാങ്ങാനായി നരേന്ദ്ര മോഡി സര്‍ക്കാരുണ്ടാക്കിയ പുതിയ കരാറിലൂടെ 41,000 കോടി രൂപ രാജ്യത്തിനു നഷ്‌ടമെന്നു കോണ്‍ഗ്രസ്‌. മോഡിയുടെ സുഹൃത്ത്‌ അനില്‍ അംബാനിയെ സഹായിക്കുകയെന്നതാണു കരാറിന്റെ മുഖ്യ ഉദ്ദേശമെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ ജയ്‌പാല്‍ റെഡ്‌ഡി ആരോപിച്ചു.
റാഫേല്‍ യുദ്ധവിമാന ഇടപാട്‌ വിവാദത്തിലേക്ക്‌ അനാവശ്യമായി വലിച്ചിഴച്ചെന്നുകാട്ടി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡിനുമെതിരേ അനില്‍ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ ഗ്രൂപ്പ്‌ അയ്യായിരം കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മാനനഷ്‌ടക്കേസ്‌ ഫയല്‍ചെയ്‌തിരുന്നു. കോണ്‍ഗ്രസിന്റെ പ്രസ്‌താവനകള്‍ക്കെതിരേ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണു വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തിയത്‌. ഫ്രഞ്ച്‌ കമ്പനിയില്‍നിന്ന്‌ 108 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി മോഡി സര്‍ക്കാരുണ്ടാക്കിയ പുതിയ കരാര്‍മൂലം രാജ്യത്തിനു 41,000 കോടി രൂപ നഷ്‌ടമുണ്ടായെന്നാണു ജയ്‌പാല്‍ റെഡ്‌ഡിയുടെ ആരോപണം. പുതിയ കരാര്‍ പൊതുമേഖലാ സ്‌ഥാപനമായ എച്ച്‌.എ.എല്ലിനെ മാത്രമല്ല ബാധിക്കുകയെന്നും, യുവാക്കള്‍ക്കുള്ള പതിനായിരം തൊഴിലവസരങ്ങളാണു നഷ്‌ടമായതെന്നും അദ്ദേഹം ആരോപിച്ചു. റാഫേല്‍ ഇടപാടിലെ യാഥാര്‍ഥ്യം പുറത്തുവരുമെന്നു ഭയന്നാണു സംയുക്‌ത പാര്‍ലമെന്ററി സമിതി അന്വേഷണമെന്ന ആവശ്യം മോഡി സര്‍ക്കാര്‍ അംഗീകരിക്കാത്തതെന്നും ജയ്‌പാല്‍ റെഡ്‌ഡി അഭിപ്രായപ്പെട്ടത്‌.

Ads by Google
Friday 31 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW