Friday, September 14, 2018 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.23 AM

സ്‌ഥാനക്കയറ്റ സംവരണം: ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

uploads/news/2018/08/244696/d2.jpg

ന്യൂഡല്‍ഹി: എസ്‌.സി/എസ്‌.ടി. ഉദ്യോഗസ്‌ഥരുടെ സ്‌ഥാനക്കയറ്റത്തിന്‌ ഉപാധികള്‍ ഏര്‍പ്പെടുത്തിയ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഏഴംഗ ബെഞ്ചിന്റെ പുനഃപരിശോധനയ്‌ക്കു വിടണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിധിപറയാന്‍ മാറ്റി.
മൊത്തത്തിലുള്ള ഭരണസംബന്ധമായ കാര്യക്ഷമത, എസ്‌.സി/എസ്‌.ടി. പ്രാതിനിധ്യം എന്നിവ പരിശോധിച്ച്‌ പിന്നാക്കാവസ്‌ഥ വിലയിരുത്തിയതിനു ശേഷമാകണം സംസ്‌ഥാനങ്ങള്‍ ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനക്കയറ്റത്തില്‍ സംവരണം നല്‍കേണ്ടതെന്ന്‌ 2006-ല്‍ എം. നാഗരാജ്‌ കേസില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ്‌ ആവശ്യം.
എസ്‌.സി/എസ്‌.ടി. സമുദായാംഗങ്ങളെ പിന്നാക്കക്കാരായിത്തന്നെ കാരണമെന്നും ജാതീയമായ മാറ്റിനിര്‍ത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച്‌ സ്‌ഥാനക്കയറ്റത്തിലടക്കം സംവരണം നല്‍കണമെന്നുമാണു കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്‌ഥാന സര്‍ക്കാരുകളുടെയും നിലപാട്‌. അഞ്ചംഗ ബെഞ്ച്‌ നടപ്പാക്കിയ മാനദണ്ഡങ്ങള്‍ അനാവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.
അതേസമയം, എസ്‌.സി/എസ്‌.ടി. വിഭാഗത്തിലുള്ള എല്ലാവരെയും പിന്നാക്കക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ പിന്നാക്കാവസ്‌ഥ ഇല്ലാതാകുമെന്നും ഉദ്യോഗത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ സംവരണത്തിന്റെ ആവശ്യമില്ലെന്നുമാണ്‌ എതിര്‍വാദം. ജോലിക്കയറ്റത്തിനുള്ള സംവരണം ആവശ്യമെങ്കില്‍ ക്ലാസ്‌ 3, 4 തലങ്ങളില്‍ ആകാമെന്നും സംവരണത്തിന്‌ എതിരായി വാദിച്ച അഭിഭാഷകന്‍ രാകേഷ്‌ ദ്വിവേദി പറഞ്ഞു.
ഉന്നതപദവികളിലിരിക്കുന്ന, സമ്പന്നരായ എസ്‌.സി/എസ്‌.ടിക്കാരുടെ ബന്ധുക്കള്‍ക്കു സംവരണം തുടരേണ്ടതുണ്ടോ എന്നു സുപ്രീം കോടതി നേരത്തേ ആരാഞ്ഞിരുന്നു. ഒ.ബി.സി. സംവരണത്തിലെ ക്രീമി ലെയര്‍ തത്വം എസ്‌.സി/എസ്‌.ടിക്കാരുടെ കാര്യത്തിലും ബാധകമാക്കാവുന്നതല്ലേ എന്നും കോടതി ചോദിച്ചിട്ടുണ്ട്‌.

Ads by Google
Friday 31 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW