Friday, September 14, 2018 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.23 AM

നോട്ട്‌ അസാധുവാക്കല്‍ പിഴവല്ല, ബോധപൂര്‍വമായ നീക്കമെന്നു രാഹുല്‍

uploads/news/2018/08/244695/d1.jpg

ന്യൂഡല്‍ഹി: നോട്ട്‌ അസാധുവാക്കല്‍ പിഴവല്ല, പാവപ്പെട്ട ജനങ്ങള്‍ക്കെതിരായ ബോധപൂര്‍വമായ നീക്കമായിരുന്നെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നടപടിക്കു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഴവ്‌ ബോധ്യപ്പെടുമ്പോഴാണു ക്ഷമ ചോദിക്കുന്നത്‌. എന്നാല്‍, നോട്ട്‌ അസാധുവാക്കല്‍ മനഃപൂര്‍വം ജനങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണമാണ്‌. ജനങ്ങളുടെ കീശയില്‍നിന്നു പണം പിടിച്ചുവാങ്ങി കോടീശ്വര സുഹൃത്തുക്കള്‍ക്കു കൈമാറുകയാണു പ്രധാനമന്ത്രി ചെയ്‌തതെന്ന്‌ അദ്ദേഹം ആരോപിച്ചു. നോട്ട്‌ അസാധുവാക്കിയ സമയത്ത്‌ നരേന്ദ്ര മോഡിയുടെ സുഹൃത്തുക്കള്‍ കള്ളപ്പണം വെളുപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

നോട്ട്‌ നിരോധനം: 15 ലക്ഷം തൊഴിലും ജി.ഡി.പിയുടെ ഒരു ശതമാനവും വെള്ളത്തിലാക്കി
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയാന്‍ ലക്ഷ്യമിട്ട നോട്ട്‌ നിരോധനം 15 ലക്ഷം തൊഴിലും മൊത്തം ആഭ്യന്തരവളര്‍ച്ചയുടെ ഒരു ശതമാനവും നഷ്‌ടമാക്കിയെന്നു ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയെന്ന്‌ ബുധനാഴ്‌ച പുറത്തിറക്കിയ റിസര്‍വ്‌ ബാങ്ക്‌ റിപ്പോര്‍ട്ടാണ്‌ വ്യക്‌തമാക്കിയത്‌.
നോട്ട്‌ നിരോധിക്കല്‍ നടപടി മൂലം രാജ്യത്തിനു വലിയ വില കൊടുക്കേണ്ടിവന്നുവെന്നാണ്‌ മുന്‍ ധനമന്ത്രി പി. ചിദംബരം ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്‌. ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ ജി.ഡി.പിയുടെ 1.5 ശതമാനം നഷ്‌ടമാക്കി. അതുമാത്രം 2.25 ലക്ഷം കോടി രൂപ വരും. നൂറിലേറെ മനുഷ്യര്‍ക്കു ജീവന്‍ നഷ്‌ടമായി. 15 കോടിയോളം ദിവസക്കൂലിക്കാര്‍ക്ക്‌ ആഴ്‌ചകളോളം തൊഴില്‍ നഷ്‌ടമായി. ആയിരക്കണക്കിന്‌ ചെറുകിടവ്യവസാസയങ്ങള്‍ അടച്ചുപൂട്ടി. ലക്ഷക്കണിക്കിന്‌ തൊഴിലുകള്‍ ഇല്ലാതാക്കി-ചിദംബരം ട്വീറ്റില്‍ വ്യക്‌തമാക്കി.
ഡിജിറ്റല്‍ ഇടപാടുകള്‍ കൂടി. എന്നാല്‍ പ്രചാരത്തിലൂടെ ബാങ്ക്‌ നോട്ടുകളും വര്‍ധിച്ചുവെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷം 37.7% ആണു വര്‍ധന. കള്ളനോട്ടുകള്‍ ചെറിയ നോട്ടുകളിലാണ്‌ വര്‍ധിച്ചത്‌. 500,2000 രൂപയിലും വന്‍തോതില്‍ കള്ളനോട്ടുകള്‍ കാണുന്നുണ്ട്‌.
അതേസമയം വീട്ടില്‍ സൂക്ഷിച്ച പണം വിപണിയിലേക്ക്‌ ഇറക്കിയതാണു നോട്ട്‌നിരോധനത്തിന്റെ അനുകൂല വശങ്ങളിലൊന്നെന്നു സാമ്പത്തികവിദഗ്‌നായ ഗുര്‍ചരണ്‍ ദാസ്‌ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Friday 31 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW