Monday, September 24, 2018 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.23 AM

പി.എന്‍.ബി. ഉദ്യോഗസ്‌ഥരുടെ കണ്ണു മഞ്ഞളിച്ചു; യെല്ലോ ഡയമണ്‍ഡ്‌ "മുഖ്യപ്രതി"

uploads/news/2018/08/244693/d6.jpg

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ വഞ്ചിക്കാന്‍ നീരവ്‌ മോഡിക്കു വജ്രവും ആയുധം! എല്‍.ഒ.യു(വിദേശ ഇടപാടുള്ള കമ്പനികള്‍ക്ക്‌ വിദേശത്ത്‌ പണം നല്‍കാന്‍ ഇന്ത്യയിലെ ബാങ്ക്‌ നല്‍കുന്ന ജാമ്യപത്രം.) സംഘടിപ്പിക്കാനാണു വജ്രത്തെ മോഡി ആശ്രയിച്ചതെന്നാണു കണ്ടെത്തല്‍.
കൂടുതല്‍ വായ്‌പകള്‍ക്കായി മോഡിയുടെ നിഴല്‍ കമ്പനികള്‍ മഞ്ഞ വജ്രത്തെ പലതവണ കൈമാറിയതിനു രേഖകള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തി. ബ്ലൂംബെര്‍ഗാണു മോഡിയുടെ തട്ടിപ്പിന്റെ വഴി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മൂന്ന്‌ കാരറ്റുള്ള മഞ്ഞ വജ്രത്തെയാണു മോഡി ആശ്രയിച്ചത്‌. 2011 ല്‍ അഞ്ച്‌ ആഴ്‌ചയ്‌ക്കുള്ളില്‍ കുറഞ്ഞത്‌ നാലു തവണ മോഡിയുടെ നിഴല്‍ കമ്പനികള്‍ പരസ്‌പരം വജ്രം വിറ്റുവത്രേ. ഇതിന്റെ രേഖകള്‍ ഉപയോഗിച്ചു കോടികളാണ്‌ അയാള്‍ വായ്‌പയായി തരപ്പെടുത്തിയത്‌.
ഫയര്‍സ്‌റ്റാര്‍ ഡയമണ്ട്‌സ്, ഫാന്‍സി ക്രിയേഷന്‍സ്‌ കമ്പനി തുടങ്ങിയവയൊക്കെ ഇടപാടിന്റെ ഭാഗമായി. ഏകദേശം 7.7 കോടി രൂപയാണു വജ്രത്തിന്റെ മൂല്യമായി കാട്ടിയിരുന്നത്‌. യഥാര്‍ഥ്യത്തില്‍ 14 കോടി രൂപയോളമാണു ഇതിനു മൂല്യമുള്ളത്‌.

Ads by Google
Friday 31 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW