Saturday, November 17, 2018 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.23 AM

രാജസ്‌ഥാനില്‍ ബാലപീഡന കേസുകളില്‍ നാലുപേര്‍ക്കു വധശിക്ഷ

uploads/news/2018/08/244692/d5.jpg

ജെയ്‌പുര്‍: പന്ത്രണ്ടു വയസു വരെയുള്ളവരെ ലൈംഗിക പീഡനത്തിനിരയാക്കുന്ന പ്രതികള്‍ക്കു വധശിക്ഷ ഏര്‍പ്പെടുത്തിയ രാജസ്‌ഥാനില്‍ കഴിഞ്ഞമാര്‍ച്ചു മുതല്‍ മൂന്നു കേസിലായി നാലു പേരെ വധശിക്ഷയ്‌ക്കു വിധിച്ചു. പോക്‌സോ കേസില്‍ എത്രയും വേഗം കേസ്‌ അന്വേഷിച്ചു കുറ്റപത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു ഡി.ജി.പി: ഒ.പി. ഗല്‍ഹോത്ര അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഇത്തരം പ്രതികള്‍ക്കു വധശിക്ഷ ഉറപ്പാക്കി ക്രിമിനല്‍ നിയമങ്ങള്‍(രാജസ്‌ഥാന്‍ ഭേദഗതി) ബില്‍ സര്‍ക്കാര്‍ പാസാക്കിയത്‌. കഴിഞ്ഞ ഫെബ്രുവരി പതിനാലിന്‌ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ അന്വേഷണം നടത്തി പതിനാലു ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഈമാസം 24 നു പ്രതിയെ വധശിക്ഷയ്‌ക്കു വിധിച്ചു. അല്‍വാര്‍ ജില്ലയിലെ ബാര്‍മറില്‍ രണ്ടു പേരെയും ലക്ഷ്‌മണ്‍ഗഡില്‍ ഒരാളെയും ബാല പീഡനക്കേസില്‍ ശിക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ 56 പോക്‌സോക്കോടതികള്‍ വിജ്‌ഞാപനം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Friday 31 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW