Friday, November 16, 2018 Last Updated 33 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.23 AM

ഫാസിസത്തിനെതിരേ പോരാടുന്നവരെ ഗൂഢാലോചകരെന്നു വിളിക്കുന്നതിനേക്കാള്‍ വലിയ ഗൂഢാലോചനയില്ല: വരവരറാവു

uploads/news/2018/08/244691/d4.jpg

ഹൈദരാബാദ്‌: ഫാസിസത്തിനെതിരേ പോരാടുന്നവരെ ഗൂഢാലോചകരെന്നു വിളിക്കുന്നതിനേക്കാള്‍ വലിയ ഗൂഢാലോചനയില്ലെന്നു തെലുങ്ക്‌കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവരറാവു. കൊരേഗാവ്‌-ഭീമാ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായശേഷം വീട്ടുതടങ്കലിനായി ഇന്നലെ എത്തിയ അദ്ദേഹം കേന്ദ്രസര്‍ക്കാരിനും മഹാരാഷ്‌ട്ര സര്‍ക്കാരിനുമെതിരേ ശക്‌തമായ വിമര്‍ശനമാണുന്നയിക്കുന്നത്‌.
ഇതു കള്ളക്കേസാണെന്നും ഉന്നതജാതിക്കാരായ മറാത്തകളും ദളിതരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്‌ട്രസര്‍ക്കാരിനുമെതിരേയായിരുന്നു കേസെടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവവുമായ ബന്ധപ്പെട്ടു രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന്‌ അദ്ദേഹത്തിനു പുറമെ, അഭിഭാഷക സുധാ ഭരദ്വാജ്‌, സന്നദ്ധപ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയും മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു പുനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെ അടുത്തമാസം ആറു വരെ വീട്ടുതടങ്കലില്‍ വയ്‌ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണു വരവരറാവുവിനെ മഹാരാഷ്‌ട്ര പോലീസ്‌ ഇന്നലെ രാവിലെ ഏഴിനു വിമാനമാര്‍ഗം വീട്ടിലെത്തിച്ചത്‌.
അദ്ദേഹത്തിന്റെ വീടിനു ചുറ്റും കനത്തകാവലാണു പോലീസ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഭാര്യയെയും മക്കളെയുമല്ലാതെ മറ്റാരെയും വീട്ടില്‍ താമസിപ്പിക്കാന്‍ അനുവദിക്കുന്നില്ല. വരവരറാവുവിനെ കാണാന്‍ അടുത്ത ബന്ധുക്കളെയും അഭിഭാഷകനെയും പോലും തെലങ്കാന പോലീസ്‌ അനുവദിക്കുന്നില്ല. റാവുവിന്റെ വീട്ടുതടങ്കല്‍ ചുമതല തെലങ്കാന പോലീസിനാണ്‌.

Ads by Google
Friday 31 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW