Friday, September 14, 2018 Last Updated 31 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

ഇതര സംസ്‌ഥാനത്തെ സംവരണം: വ്യക്‌തത വരുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു സംസ്‌ഥാനത്ത്‌ എസ്‌.സി/എസ്‌.ടി. സംവരണത്തിന്‌ അര്‍ഹരായവര്‍ക്ക്‌ അതേ സമുദായത്തെ പട്ടികവിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത ഇതര സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജോലിയില്‍ സംവരണം അവകാശപ്പെടാന്‍ കഴിയില്ലെന്നു സുപ്രീം കോടതി.
ഓരോ സംസ്‌ഥാനത്തെയും പട്ടികജാതി/പട്ടിക വര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളിലുള്ളവര്‍ക്കു മാത്രമേ അവിടെ സംവരണാനുകൂല്യം ലഭിക്കൂ എന്ന്‌ ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗൊഗോയ്‌, എന്‍.വി. രമണ, ആര്‍. ഭാനുമതി, മോഹന്‍ എം. ശാന്തനഗൗഡര്‍, എസ്‌. അബ്‌ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച്‌ ഏകകണ്‌ഠമായി വ്യക്‌തമാക്കി.അതേസമയം, കേന്ദ്ര എസ്‌.സി/എസ്‌.ടി. സംവരണ നയം ദേശീയ തലസ്‌ഥാന മേഖലയായ ഡല്‍ഹിക്കു ബാധകമാണെന്ന നാലു ജഡ്‌ജിമാരുടെ വിധിയോട്‌ ജസ്‌റ്റിസ്‌ ഭാനുമതി വിയോജിച്ചു.
ഒരു സംസ്‌ഥാനത്തെ എസ്‌.സി/എസ്‌.ടിക്കാര്‍ക്കു മറ്റൊരു സംസ്‌ഥാനത്തു സംവരണത്തിനുള്ള അര്‍ഹത സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികളാണു ഭരണഘടനാ ബെഞ്ച്‌ തീര്‍പ്പാക്കിയത്‌.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW