Sunday, February 17, 2019 Last Updated 17 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്‌റ്റ്: ഗുരുതര ആരോപണങ്ങള്‍ വിഴുങ്ങി പോലീസ്‌

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ്‌ സംഭവത്തിന്റെ പേരില്‍ അറസ്‌റ്റ്‌ ചെയ്‌ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ നേരത്തെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഒഴിവാക്കി പോലീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി, നേപ്പാള്‍ വഴി മാവോയിസ്‌റ്റുകള്‍ക്കു പണവും ആയുധങ്ങളും എത്തിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ പോലീസ്‌ ഉന്നയിച്ചിരുന്നത്‌. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍, അറസ്‌റ്റിലായവരെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മഹാരാഷ്‌ട്ര പോലീസ്‌ പുനെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ ഈ ആരോപണങ്ങളില്ല. അറസ്‌റ്റിലായവര്‍ക്കു മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നതടക്കമുള്ള 16 കാരണങ്ങളാണ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. ഭീമ കൊറേഗാവ്‌ സംഘര്‍ഷത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
തെലുങ്ക്‌ കവി വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്‌, വെര്‍നണ്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെരേര, ഗൗതം നവ്‌ലാഖ എന്നിവരെയാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അറസ്‌റ്റിനെതിരേ സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന്‌ അഞ്ചുപേരെയും വീട്ടുതടങ്കലിലാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW