Tuesday, September 11, 2018 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

കേരളത്തിനു പരമാവധി സഹായം നല്‍കുമെന്നു രാജ്‌നാഥ്‌ സിങ്‌

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസമായി കേരളത്തിനു പരമാവധി സഹായം നല്‍കുമെന്ന്‌ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്‌ച നടത്തിയ കേരളത്തിലെ ഇരുമുന്നണിയിലും പെട്ട എം.പിമാര്‍ക്കു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ ഉറപ്പു നല്‍കി. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വീണ്ടും സംസ്‌ഥാനം സന്ദര്‍ശിക്കുമെന്നും വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കാമെന്നും അദ്ദേഹം എം.പിമാരെ അറിയിച്ചു.
രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം മുഖ്യന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച്‌ തീരുമാനമെടുക്കുമെന്ന ഉറപ്പും ലഭിച്ചതായി എ.കെ. ആന്റണി പറഞ്ഞു. കേരളത്തിനായി പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറ്റവും കൃഷിനാശമുണ്ടായ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തണമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങിനോട്‌ എം.പിമാര്‍ ആവശ്യപ്പെട്ടു. കൃഷിമന്ത്രാലയത്തിന്‌ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരളത്തിന്‌ 93 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. മിഷനില്‍ നിന്നു കേരളത്തിന്‌ ലഭിക്കാനുണ്ടായിരുന്ന തുകയാണിത്‌.ഇതിനിടെ, പ്രളയത്തില്‍ പാചകവാതക സിലിണ്ടറുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ കുറഞ്ഞ വിലയില്‍ സിലിണ്ടര്‍ ലഭ്യമാക്കുമെന്ന്‌ പെട്രോളിയം മന്ത്രി അറിയിച്ചതായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം അറിയിച്ചു. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ 1400 രൂപയുടെ എല്‍.പി.ജി. കണക്‌ഷന്‍ 200 രൂപയ്‌ക്കു ലഭിക്കും. മറ്റുള്ളവര്‍ക്ക്‌ 1400 രൂപയുടെ കണക്ഷന്‍ 1200 രൂപയ്‌ക്കു ലഭിക്കുമെന്നും അറിയിച്ചു.
എം.കെ. രാഘവന്‍, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, ജോസ്‌ കെ. മാണി, കെ.വി. തോമസ്‌, കൊടിക്കുന്നില്‍ സുരേഷ്‌, പി. കരുണാകരന്‍, ജോയ്‌സ്‌ ജോര്‍ജ്‌. പി.കെ. ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW