Wednesday, November 14, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

രാഷ്‌ട്രീയക്കാരുടെ കേസുകള്‍ക്കു പ്രത്യേക കോടതി: സുപ്രീം കോടതിക്ക്‌ അതൃപ്‌തി

ന്യൂഡല്‍ഹി: രാഷ്‌ട്രീയക്കാരുള്‍പ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച കേന്ദ്ര നിലപാടില്‍ സുപ്രീം കോടതിക്ക്‌ അതൃപ്‌തി. പ്രത്യേക കോടതികള്‍ രൂപീകരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ തയാറെടുത്തിട്ടില്ലെന്നു ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി അധ്യക്ഷനായി ബെഞ്ച്‌ വിമര്‍ശിച്ചു. ഈ സമയത്ത്‌ തങ്ങള്‍ തയാറല്ലെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം കേന്ദ്രം പാലിക്കാതിരുന്നതാണു സുപ്രീം കോടതിയെ ചൊടിപ്പിച്ചത്‌. അതേസമയം, സുപ്രീം കോടതിയുടെ നിര്‍ദേശം പരിഗണിച്ച്‌ 12 പ്രത്യേക കോടതികള്‍ രൂപീകരിക്കാന്‍ 11 സംസ്‌ഥാനങ്ങള്‍ക്കു ഫണ്ട്‌ അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW