വാഷിങ്ടണ്‍: അടുത്താഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ-യു.എസ്. ബന്ധം നിര്‍ണായകമായ രീതിയില്‍ മുന്നേറാന്‍ ഉതകുന്നതാണെന്നു മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥന്. യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധസെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് അടുത്താഴ്ച ഇന്ത്യയിലേക്ക് എത്തുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തും.
തന്ത്രപരമായ വിഷയങ്ങളും മേഖലയിലെ പ്രശ്നങ്ങളും ചര്ച്ചയിലുണ്ടാകുമെന്നും അതേസമയം ശക്തമായ തീരുമാനങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉരുത്തിരിയുമെന്നും ഏഷ്യാ പസഫിക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള യു.എസ്. പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി റന്‍ഡാല്‍ ജി. ഷ്റിവര്‍ പറഞ്ഞു.