Monday, November 19, 2018 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.19 AM

ഐ.എസ്‌.എസില്‍ ഉല്‍ക്കയിടിച്ചു; അറ്റകുറ്റപ്പണി തുടങ്ങി

മോസ്‌കോ: രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌.)ത്തിന്‌ ഉല്‍ക്ക തട്ടി തകരാര്‍. നിലയത്തിനുള്ളിലെ വായൂമര്‍ദം ക്രമാതീതമായി കുറഞ്ഞതോടെ ഇന്നലെ രാവിലെയാണു ബഹിരാകാശ യാത്രികര്‍ അപകടം മണത്തത്‌. യാത്രികരുടെ ജീവനു ഭീഷണിയില്ലെന്നും നിലയത്തിലുണ്ടായ ചെറിയ വിള്ളല്‍ ഉടന്‍ പരിഹരിക്കാനാകുമെന്നും റഷ്യ അറിയിച്ചു. ഏകദേശം 400 കിലോമീറ്റര്‍ അകലത്തില്‍ ഭൂമിയെ ചുറ്റുന്ന ഐ.എസ്‌.എസിന്‌ 10,65,975 കോടി രൂപയാണു ചെലവ്‌. 2000 നവംബറിലാണ്‌ ഇവിടെ സഞ്ചാരികള്‍ താമസിച്ചു തുടങ്ങിയത്‌.
ഐ.എസ്‌.എസിലുള്ള യാത്രികര്‍ക്കു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നു റഷ്യന്‍ ബഹിരാകാശ ഏജന്‍സി - റോസ്‌കോസ്‌മോസിന്റെ തലവന്‍ ദിമിത്രി റോഗോസിന്‍ അറിയിച്ചു. 2007 ലും ഐ.എസ്‌.എസില്‍ വാതകച്ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ആറു പേരാണു നിലയത്തിലുള്ളത്‌.

Ads by Google
Friday 31 Aug 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW