Thursday, August 30, 2018 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 09.03 PM

ഐ.എസ്.എല്‍ കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലന്റിലേക്ക്

Kerala blasters

കൊച്ചി : ഐ.എസ്എല്‍ സീസണിനു മന്നോടിയായി കൂടുതല്‍ പരിശിലനങ്ങള്‍ക്കായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലന്റിലേക്കു യാത്രതിരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 21 വരെയാണ് പരിശിലന മത്സരങ്ങള്‍ നടക്കുക. ശക്തമായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു.

സെപ്റ്റംബര്‍ 29 ന് നടക്കുന്ന ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കായി ഒത്തിണക്കമുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിസ് പറഞ്ഞു. അഹമ്മദാബാദില്‍ നടന്ന പരിശീലനങ്ങളില്‍ സംതൃപ്തനാണെന്നും.എന്നാല്‍ ടീമിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഒത്തിണക്കവും കായികക്ഷമതയും വര്‍ദ്ധിപ്പിക്കാനന്‍ തായ്‌ലന്റില്‍ നടക്കുന്ന പരിശീലന മത്സരങ്ങളിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നായും അദ്ധേഹം കൂട്ടിചേര്‍ത്തു.

കൊച്ചിയില്‍ വച്ചു നടന്ന പ്രിസീസണ്‍ ടൂര്‍ണമെന്‍ില്‍ മെല്‍ബണ്‍ സിറ്റി എഫ്.സിയോടും ജിറോണ എഫ്. സിയോടും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നെങ്കിലും ടീമിന്റെ അനുഭവസമ്പത്ത് വളര്‍ത്താന്‍ മത്സരങ്ങളിലൂടെ കഴിഞ്ഞുവെന്നും അദ്ധേഹം വ്യക്തമാക്കി. ഈ മാസം 27 ന് എ.ടി.കെയ്‌ക്കെതിരെ കൊല്‍ക്കത്തയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW