Thursday, November 08, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 08.16 PM

പ്രമുഖ നടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍; അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് താരം

uploads/news/2018/08/244586/kavita-kau.jpg

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് പ്രമുഖ നടി. സീരിയല്‍ നടി കവിത കൗഷികാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത്. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന എഫ്.ഐ.ആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കവിത.

uploads/news/2018/08/244586/kavita2.jpg

ഫെയ്സ്ബുക്ക് ഉപേക്ഷിച്ചെങ്കിലും കവിത ട്വിറ്ററിലും ഇസ്റ്റഗ്രാമിലും സജീവമാണ്. ഫെയ്സ്ബുക്കിലൂടെ അല്ലാതെ വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്ന് കവിത വ്യക്തമാക്കി. മോര്‍ഫ് ചെയ്ത നിലയിലുള്ള തന്റെ മോശം ചിത്രങ്ങള്‍ കവിത തന്നെയാണ് ഫെയ്സ്ബുക്കില്‍ കണ്ടത്. ഇതിനെത്തുടര്‍ന്നാണ് നടി അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ താന്‍ 'മിസ്ഫിറ്റ്' ആണെന്ന് മനസിലാക്കിയെന്നും സമയം നഷ്ടപ്പെടുത്തുന്ന ഒരു വലിയ ചെകുത്താനാണ് ഫെയ്സ്ബുക്ക് എന്നും കവിത പറയുന്നു.

Ads by Google
Thursday 30 Aug 2018 08.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW