Wednesday, November 14, 2018 Last Updated 34 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 06.23 PM

ഹ്യുണ്ടായിയുടെ പുതിയ മോഡലിന് സാന്‍ട്രോ എന്ന പേര് നിര്‍ദ്ദേശിച്ച് 30 ശതമാനം ആരാധകര്‍

Hyundai

ഹ്യുണ്ടായ് ഒകേ്ടാബര്‍ 23ന് പുറത്തിറക്കാന്‍ ഉദ്ധേശിക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച് ബാക്ക് കാറിന് സാന്‍ട്രോ എന്ന പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ആരാധകര്‍. സെപ്റ്റംബര്‍ രണ്ടാം പകുതിയോടെ വാഹനത്തിന് പേര് നിശ്ചയിക്കും. ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനമായ സാന്‍ട്രോയുടെ പിന്‍ഗാമിയായിരിക്കുമെന്ന് കരുതപ്പെടുന്ന മോഡലിന് രൂപ ഭംഗിയില്‍ ഹ്യുണ്ടായ് ഐ 10മായി വലിയ സാമ്യമുണ്ട്.

കാറിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനുവേണ്ടി കമ്പനി നടത്തുന്ന പ്രചരണ പരിപാടികളില്‍ 30 ശതമാനം ആരാധകരും സാന്‍ട്രോ എന്ന പേര് മുന്നോട്ടു വച്ചത്. എന്നാല്‍ സാന്‍ട്രോ എന്ന പേര് പുതിയ മോഡലിന് നല്‍കുന്ന കാര്യം തിരുമാനിച്ചിട്ടില്ലെന്നും ഗ്രൂപ്പ് മാര്‍ക്കറ്റിംങ് മോധാവി പുനീത് ആനന്ദ് വ്യക്തമാക്കി.

ഹ്യുണ്ടായിക്ക് ഇന്ത്യയില്‍ മികച്ച അടിത്തറനല്‍കിയ വാഹനമായിരുന്നു സാന്‍ട്രോ 1998 മുതല്‍ 2014 വരെ വിപണിയിലുണ്ടായിരുന്ന വാഹനത്തിന് നിരവധി ആരാധകരാണ് ഇന്ത്യയില്‍ ഉള്ളത്.

പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങള്‍ പ്രകാരം ഐ10ണുമായി ഏറെ സാമ്യമുള്ളതാണ് പുതിയ മോഡലിന്റെ രൂപഭംഗി. അതിനുപുറമെ കാസ്‌കാഡ് ഗ്രില്‍, ത്രി സ്‌പോക്ക് സ്റ്റിയറിംങ് വീല്‍ എന്നിവയും ഉണ്ടായിരിക്കും.സാന്‍ട്രോ സിങിന്റെ പരിഷ്‌കരിച്ച എഞ്ചിനായിരിക്കും മോഡലിന് കരുത്തേകുക. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പരിഷ്‌കരിച്ച രൂപവും 5 സ്പീഡ് ഗിയര്‍ ബോക്‌സും വാഹനത്തിലുണ്ടായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW