Saturday, November 17, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 04.32 PM

പ്രളയം ചര്‍ച്ച ചെയ്ത് നിയമസഭ.. ബിഷപ്പ് ഫ്രാങ്കോ കൂടുതല്‍ പ്രതിരോധത്തില്‍... രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊല.. പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/08/244567/pinarayi-vijayan.jpg

പ്രളയത്തില്‍ 483 ജീവന്‍ പൊലിഞ്ഞു ; ജനകീയ രക്ഷാപ്രവര്‍ത്തനം ലോകത്തിന്റെ ആദരം പിടിച്ചുപറ്റി ; ഇനി വേണ്ടത് പുനരധിവാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയായിരുന്നു കേരളം അഭിമുഖീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്‍സൂണിന്റെ അവസാനം മഹാപ്രളയമായി മാറിയെന്നും സംസ്ഥാനത്ത് കണക്കു കൂട്ടിയതിനേക്കാള്‍ വലിയ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായവര്‍ക്കെല്ലാം സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തി.

uploads/news/2018/08/244567/franco.jpg

ബിഷപ്പ് ഫ്രാങ്കോയുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകള്‍; താമസിച്ചത് കുറവിലങ്ങാട് മഠത്തില്‍തന്നെ; സോബി ജോര്‍ജിന് ജലന്ധറില്‍ ഉന്നതരുമായി അടുത്തബന്ധം

കോട്ടയം: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. ബിഷപ്പ് പോലീസിനു നല്‍കിയ മൊഴിയില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തല്‍. കുറവിലങ്ങാട്ടെ മഠത്തില്‍ കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്ന് പരാതിയില്‍ പറയുന്ന 2014 മേയ് അഞ്ചിന് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി പച്ചക്കള്ളം. ബിഷപ്പ് അന്ന് കുറവിലങ്ങാട് മഠത്തില്‍ തന്നെയാണ് താമസിച്ചതെന്ന് അവിടെ നിന്നും പിടിച്ചെടുത്ത രേഖകളില്‍ വ്യക്തം.

uploads/news/2018/08/244567/alagiri.jpg

തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം.കെ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് എം.കെ അഴഗിരി

മധുരൈ: തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം.കെ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് എം.കെ അഴഗിരി. മധുരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഴഗിരി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കപ്പെട്ട നേതാവാണ് അഴഗിരി. കരുണാനിധിയുടെ മരണത്തിന് പിന്നാലെ അഴഗിരി പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

uploads/news/2018/08/244567/bus.jpg

സ്വകാര്യ ബസ് ഉടമകളുടെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേയ്ക്ക്

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍. സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

uploads/news/2018/08/244567/barelly.jpg

വീണ്ടും ആള്‍ക്കൂട്ടക്കൊല: പോത്തിനെ മോഷ്ടിച്ചുവെന്ന സംശയത്തില്‍ യു.പിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

ബറേലി: കന്നുകാലിയുടെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല. ഉത്തര്‍പ്രദേശില്‍ പോത്തിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാത്രി ബറേലിയിലെ ഭോലപുര്‍ ഹിന്ദോലിയയിലാണ് സംഭവം. 22കാരനായ ഷാരൂഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ഖാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.

Ads by Google
Thursday 30 Aug 2018 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW