Sunday, September 23, 2018 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 04.32 PM

സാഹിത്യകാരന്‍ അശോകന്‍ ചരുവിലിനെ അസഭ്യം വിളിച്ച് വി.ടി ബല്‍റാം; തനിക്കെതിരായ കമന്റ് അശോകന്‍ ലൈക്ക് ചെയ്തുവെന്ന് എം.എല്‍.എ

VT Balram, Ashokan Charuvil

കോട്ടയം: എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനെ അസഭ്യം വിളിച്ച് വി.ടി ബല്‍റാം എം.എല്‍.എ. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ എതിര്‍ത്ത് വി.ടി ബല്‍റാം രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് അശോകനെ എം.എല്‍.എ അസഭ്യം പറഞ്ഞത്. അശോകന്‍ ചരുവിലിന്റെ കമന്റ് ബോക്‌സില്‍ ചെന്നായിരുന്നു എം.എല്‍.എയുടെ അസഭ്യ പരാമര്‍ശം.

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മാന്യമായ പെരുമാറ്റം മാത്രമേ തനിക്ക് ഇന്നുവരെ ഉണ്ടായിട്ടുള്ളൂ എന്നും ആ പരിചയത്തിന്റെ പുറത്താണ് സംവാദത്തിന് വന്നതെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. വി.ടി ബല്‍റാം എന്ന പൊതുപ്രവര്‍ത്തകന്റെ പതനത്തില്‍ താന്‍ അതിയായി ഖേദിക്കുന്നുവെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. വി.ടി ബല്‍റാമിനെ നീ എന്ന് വിശേഷിപ്പിച്ച് തൃത്താലയിലെ ഒരു വോട്ടര്‍ ഇട്ട കമന്റ് താന്‍ ലൈക്ക് ചെയ്തതാണ് ബല്‍റാമിനെ പ്രകോപിപ്പിച്ചതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു.

VT Balram, Ashokan Charuvil

തനിക്കെതിരായ ഒരു കമന്റ് അശോകന്‍ ചരുവില്‍ ലൈക്ക് ചെയ്തതാണ് പ്രകോപന കാരണമെന്ന് ബല്‍റാം പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്ഥിരീകരിച്ചു. തന്നെ ഒരാള്‍ എമ്പോക്കി എന്നു വിളിച്ചുവെന്നും ആ കമന്റ് അശോകന്‍ ചരുവില്‍ ലൈക്ക് ചെയ്തുവെന്നും ബല്‍റാം ആരോപിക്കുന്നു. അതിനാലാണ് അശോകന്‍ ചരുവിലിനേയും താന്‍ എമ്പോക്കി എന്നു വിളിച്ചതെന്നാണ് എം.എല്‍.എയുടെ ന്യായവാദം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW