Wednesday, November 21, 2018 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 03.55 PM

ഇംഗ്ലണ്ടിന്റെ 'റൂട്ട്' പതറുന്നു: 15 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടം, 250 വിക്കറ്റ് നേട്ടവുമായി ഇഷാന്ത്!

England v India, Fourth Test

ലണ്ടന്‍: ജയം തേടി പരമ്പര സമനിലയിലേക്ക് എത്തിക്കാനായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാലാം ടെസ്റ്റില്‍ മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്ക് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്‌സനെ ജസ്പ്രീത് ബുംമ്ര ആണ് പറിച്ചത്.

നാലു പന്തില്‍ റണ്ണൊന്നും എടുക്കാതെ ബുംമ്രയുടെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ജെന്നിങ്‌സ് പുറത്തായത്. ഏഴാം ഓവറില്‍ ഇഷാന്ത് ശര്‍മ്മയുടെ ആദ്യ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തായത്. 14 പന്തില്‍ നാലു റണ്‍സ് മാത്രമാണ് റൂട്ടിന് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്.

England v India, Fourth Test

ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ 250 വിക്കറ്റ് നേട്ടമെന്ന ബഹുമതിയും ഇഷാന്ത് ശര്‍മ്മ സ്വന്തമാക്കി. 86 ടെസ്റ്റില്‍ നിന്നാണ് ഇഷാന്ത് 250 വിക്കറ്റുകള്‍ നേടിയത്. ഏറ്റവും പതിയെ 250 ല്‍ എത്തിയ ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മ്മ രണ്ടാമനായി. 127 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലീസാണ് മുന്നില്‍. 81 ടെസ്റ്റുകളില്‍ നിന്ന് പതിയെയുള്ള വിക്കറ്റ് നേട്ടം സ്വന്തമാക്കിയതില്‍ ന്യൂസിലാന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറിയാണ് മൂന്നാമത്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ്. 33 പന്തില്‍ 14 റണ്‍സെടുത്ത അലസ്റ്റര്‍ കുക്കും 10 പന്തില്‍ ഒരു റണ്ണുമായി ാേണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

Ads by Google
Thursday 30 Aug 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW