Wednesday, November 07, 2018 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 03.54 PM

അമേരിക്കയില്‍ നിന്ന് യേശുദാസ് വിളിച്ചിരുന്നു, സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ട്; പി.സി ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രിയുടെ മറുപടി

uploads/news/2018/08/244563/pinarayi.jpg

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഗായകന്‍ ശേയശുദാസിന്റെ സാന്നിധ്യം ഒരിടത്തും കണ്ടില്ലെന്ന പി.സി ജോര്‍ജിന്റെ സഭയിലെ പ്രസ്താവനയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ നിന്ന് യേശുദാസ് തന്നെ വിളിച്ചിരുന്നു. എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ സംസ്ഥാനം ഏറെ ആദരവോടെ കാണുന്ന ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ, ഇന്ന് പ്രളയ ദുരന്തത്തെ തുടര്‍ന്ന് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പി.സി ജോര്‍ജ് ഇക്കാര്യം ഉന്നയിക്കുകയായിരുന്നു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെമ്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.
യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായെത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW