Sunday, February 17, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 03.48 PM

അണക്കെട്ട് തുറക്കുന്നതില്‍ വീഴ്ച മാധ്യമ വാര്‍ത്ത തെറ്റാണെന്ന് രാജു ഏബ്രഹാം എം.എല്‍.എ

Raju Abraham MLA

തിരുവനന്തപുരം: അണക്കെട്ട് തുറക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് രാജു ഏബ്രഹാം എം.എല്‍.എ. അണക്കെട്ട് തുറന്നുന്നതിന് മുമ്പ് മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയെന്നാണ് താന്‍ പറഞ്ഞത്. ഇത് കട്ട് ചെയ്താണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും രാജു ഏബ്രഹാം നിയമസഭയില്‍ പറഞ്ഞു.

മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയെന്ന് താന്‍ പറഞ്ഞത് ചാനലുകള്‍ കട്ട് ചെയ്തു. വെള്ളപ്പൊക്കത്തിന് അണക്കെട്ട് തുറന്നത് മാത്രമല്ല കാരണം. കനത്ത മഴയും ഉരുള്‍പൊട്ടലും പ്രളയത്തിന് കാരണമായെന്നാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നും രാജു ഏബ്രഹാം പറഞ്ഞു.

അണക്കെട്ട് തുറന്നതാണ് പ്രതിപക്ഷം മാത്രമല്ല പറയുന്നതെന്നും ഭരണപക്ഷ എം.എല്‍.എ ആയ രാജു ഏബ്രഹാമും ഇക്കാര്യം പറഞ്ഞുവെന്ന് മുസ്ലീം ലീഗ് എം.എല്‍.എ ഷംസുദീന്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ക്രമപ്രശ്‌നം ഉന്നയിച്ച് എഴുന്നേറ്റ രാജു ഏബ്രഹാം തന്റെ നിലപാട് വ്യക്തമാക്കിയത്.

Ads by Google
Thursday 30 Aug 2018 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW