Monday, November 05, 2018 Last Updated 40 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 03.42 PM

സന്താനഭാഗ്യത്തിന് ഷഷ്ഠീസ്‌തോത്രം

സന്താനഭാഗ്യം കാംക്ഷിക്കുന്നവര്‍ നിത്യവും രാവിലെ ഈ സ്‌തോത്രം ജപിച്ചാല്‍ മതിയെന്ന് ശ്രീനാരായണ ഋഷി ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, സന്താനങ്ങള്‍ സന്മാര്‍ണ്മചാരികളായിത്തീരാനും, അവരുടെ വിദ്യാപുരോഗതിക്കും, ആയുസ്സ് ആരോഗ്യ വര്‍ദ്ധനയ്ക്കും ഈ സ്‌തോത്രജപം ഗുണകരമാണെന്ന് പറഞ്ഞിരിക്കുന്നു.
uploads/news/2018/08/244553/joythi300818a.jpg

അനപത്യ ദുഃഖത്തില്‍നിന്നും മോചനം നേടുന്നതിനും സന്താനങ്ങളുടെ നന്മയ്ക്കും ഷഷ്ഠീ സ്‌തോത്രം ജപിക്കുന്നത് അത്യുത്തമമാകുന്നു. രഹസ്യങ്ങളില്‍ രഹസ്യമായ ഈ സ്‌തോത്രം നാരായണഋഷിയും നാരദഋഷിയും തമ്മിലുള്ള സംവാദരൂപത്തിലാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

ശ്രീമദ് ദേവീ ഭാഗവതം 9-ാം സ്‌കന്ദത്തില്‍ 46-ാം അദ്ധ്യായത്തില്‍ ഷഷ്ഠീസ്‌തോത്ര മാഹാത്മ്യം സൂചിപ്പിക്കുന്നുണ്ട്. അറിഞ്ഞോ, അറിയാതെയോ ജപിച്ചാല്‍പ്പോലും ഫലസിദ്ധി സുനിശ്ചിതമാണ്.

സന്താനഭാഗ്യം കാംക്ഷിക്കുന്നവര്‍ നിത്യവും രാവിലെ ഈ സ്‌തോത്രം ജപിച്ചാല്‍ മതിയെന്ന് ശ്രീനാരായണ ഋഷി ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, സന്താനങ്ങള്‍ സന്മാര്‍ഗ്ഗചാരികളായിത്തീരാനും, അവരുടെ വിദ്യാപുരോഗതിക്കും, ആയുസ്സ് ആരോഗ്യ വര്‍ദ്ധനയ്ക്കും ഈ സ്‌തോത്രജപം ഗുണകരമാണെന്ന് പറഞ്ഞിരിക്കുന്നു.

കുട്ടികളുടെ രോഗദുരിതങ്ങള്‍ വിട്ടകലുന്നതിന് ഷഷ്ഠീസ്‌തോത്രം പതിവായി ജപിക്കണം. സ്‌തോത്രം താഴെ ചേര്‍ത്തിരിക്കുന്നു.

നമോ ദേവൈ്യ മഹാദേവൈ്യ
സിദ്ധൈ്യ ശാന്തൈ്യ നമോ നമഃ
ശുഭായൈ ദേവസേനായൈ
ഷഷ്‌ഠ്യേ ദേവൈ്യ നമോനമഃ
വരദായൈ പുത്രദായൈ
ധനദാജൈ യ നമോ നമഃ
സുഖദായൈ മോക്ഷദായൈ
ഷഷ്ഠീ ദേവൈ്യ നമോ നമഃ
സൃഷ്‌ടൈ്യ ഷഷ്ഠാംശരൂപായൈ
സിദ്ധായൈ ച നമോ നമഃ
മായായൈ സിദ്ധയോഗിനൈ്യ
ഷഷ്ഠീ ദേവൈ്യ നമോ നമഃ
സാരായൈ സാരദായൈ ച
പരദേവൈ്യ നമോ നമഃ
ബാലാധിഷ്ഠാതൃ ദേവൈ്യ ച
ഷഷ്ഠീ ദേവൈ്യ നമോ നമഃ
കല്യാണദായൈ കല്യാണൈ്യ
ഫലദായൈ ച കര്‍മ്മണാം
പ്രത്യക്ഷായൈ സ്വഭക്താനാം
ഷഷ്ഠീ ദേവൈ്യ നമോ നമഃ
പൂജ്യായൈ സ്‌കന്ദകാന്തായൈ
സര്‍വേഷാം സര്‍വകര്‍മ്മസു
ദേവരക്ഷണകാരിണൈ്യ
ഷഷ്ഠീ ദേവൈ്യ നമോ നമഃ
ശുദ്ധസത്വ സ്വരൂപായൈ
വന്ദിതായൈ നൃണാം സദാ
ഹിംസാ ക്രോധവര്‍ജ്ജിതായൈ
ഷഷ്ഠീ ദേവൈ്യ നമോ നമഃ
ധനം ദേഹി പ്രിയാം ദേഹി
പുത്രം ദേഹി സുരേശ്വരീ
മാനം ദേഹി ജയം ദേഹി
ദ്വിഷോ ജഹി മഹേശ്വരീ
ധര്‍മ്മം ദേഹി യശോ ദേഹി
ഷഷ്ഠീ ദേവൈ്യ നമോ നമഃ
ദേഹി ഭൂമിം പ്രജാം ദേഹി
വിദ്യാം ദേഹി സുപൂജിതേ
കല്യാണം ച ജയം ദേഹി
ഷഷ്ഠീ ദേവൈ്യ നമോ നമഃ

കരിമുളയ്ക്കല്‍
അജയകുമാര്‍
ഫോണ്‍: 9495017553

Ads by Google
Thursday 30 Aug 2018 03.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW