റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി. പരോള്‍ കാലാവധി നീട്ടില്ലെന്ന് റാഞ്ചി സി.ബി.ഐ കോടതി വ്യക്തമാക്കിയതോടെയാണ് ലാലു ഇന്ന് കീഴടങ്ങിയത്. ഇന്നലെ തന്നെ ലാലു പട്നയില്‍ നിന്നും റാഞ്ചിയില്‍ എത്തിയിരുന്നു.
ഇന്ന് റാഞ്ചി കോടതിയില്‍ കീഴടങ്ങാന്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറെയും വിവിധ രോഗങ്ങള്‍ക്ക് ചികിത്സയുമായി ബന്ധപ്പെട്ട് ലാലു റാഞ്ചിയിലെ റിംസ് ആശുപത്രിയിലും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലുമായിരുന്നു. മുംബൈയില്‍െ ഒരു ആശുപത്രിയിലും മൂന്നാഴ.ച ചികിത്സതേടിയിരുന്നു. ഇക്കഴിഞ്ഞ 25നാണ് ഇവിടെനിന്നും മടങ്ങിയത്.