Thursday, November 08, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.07 PM

എബിഎസ് സുരക്ഷയോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350 എത്തി, വില 1.62 ലക്ഷം

royal enfield classic signals 350 with abs launched

റോയല്‍ എന്‍ഫീല്‍ഡ് 'ക്ലാസിക് സിഗ്നല്‍സ് 350' എഡിഷന്‍ ഇന്ത്യയില്‍ എത്തി. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് എഡിഷന് 1.62 ലക്ഷം രൂപയാണ് വിപണിയില്‍ വില. ഒരുമാസത്തിനകം പുതിയ ബുള്ളറ്റ് മോഡലുകള്‍ ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ എബിഎസ് സുരക്ഷ ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൂടിയാണ് ക്ലാസിക് സിഗ്നല്‍സ് 350.

സ്റ്റാന്‍ഡേര്‍ഡ് 350 മോഡലുകളെക്കാൾ 15,000 രൂപയോളം പുതിയ മോഡലിന് കൂടുതലുണ്ട്. ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്‍ ബുക്കിംഗ് എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും സ്വീകരിക്കും.റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350 എയര്‍ബോണ്‍ ബ്ലൂ, സ്‌റ്റോംറൈഡര്‍ സാന്‍ഡ് എന്നീ പുതിയ രണ്ടുനിറങ്ങളിലാണ് ലഭ്യമാവുക. ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്റെ മറ്റൊരു പ്രത്യേകത ഇന്ധനടാങ്കില്‍ കുറിച്ച പ്രത്യേക നമ്പറുകള്‍ ആണ്. ഇത് മോഡലിന്റെ പ്രൊഡക്ഷന്‍ നമ്പറാണ് സൂചിപ്പിക്കുന്നത്.

royal enfield classic signals 350 with abs launched

346 സിസി എഞ്ചിന്‍ തന്നെയാണ് ഇതിലും. ഈ ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എയര്‍ കൂളിംഗ് പിന്‍ബലമുള്ള എൻജിനാണ് ഇത്. ഇരു ടയറുകളിലും ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിര്‍വഹിക്കുക. ഇരട്ട ചാനല്‍ എബിഎസ് പിന്തുണ ബൈക്കിനുണ്ട്. ത്രിമാന മെഷ് ശൈലിയുള്ള ടൂറിംഗ് സീറ്റ്, വെള്ളമൊട്ടും അകത്തു കടക്കാത്ത ഹെവി ഡ്യൂട്ടി മിലിട്ടറി പാനിയറുകള്‍, സ്റ്റീല്‍ എഞ്ചിന്‍ ഗാര്‍ഡ്, വിന്‍ഡ്ഷീല്‍ഡ് കിറ്റ്, അലൂമിനിയം വീലുകള്‍ എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു ഫീച്ചറുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW