Thursday, August 30, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 11.21 AM

റെഡ്മി നോട്ട് 5 ന് ആൻഡ്രോയ്ഡ് ഓറിയോ എത്തി

uploads/news/2018/08/244512/Tech300818b.jpg

കാത്തിരിപ്പിനൊടിയുവിൽ അവസാനം റെഡ്മി നോട്ട് 5 മോഡലിന് ആൻഡ്രോയിഡ് ഒറിയോ അപ്‌ഡേറ്റ് ലഭിക്കുകയാണ്. ചൈനയിൽ റെഡ്മി 5 പ്ലസ് എന്ന പേരിലും ഇന്ത്യയിൽ റെഡ്മി നോട്ട് 5 എന്ന പേരിലും ആണ് ഈ മോഡൽ എത്തിയത്. ഏറ്റവും അധികം വിൽപ്പന നടത്തിയ സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണ് ഇത്.

അപ്‌ഡേറ്റ് നിങ്ങൾക്ക് വന്നിട്ടുണ്ടോ എന്നറിയാൻ ഫോണിൽ സെറ്റിങ്സിൽ അപ്‌ഡേറ്റ് ഓപ്ഷനിൽ കയറി പരിശോധിച്ചാൽ മതിയാകും. അപ്‌ഡേറ്റ് നേരിട്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. അതേസമയം, കഴിഞ്ഞ മാസം മുതലേ റെഡ്മി നോട്ട് 5 ഉപഭോക്താക്കൾ അടക്കം പല ഷവോമി ഫോണുകൾക്കും MIUI 10 ബീറ്റാ വേർഷൻ ഗ്ലോബൽ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട് എന്നതിനാൽ അവർക്ക് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍, 18:9 ആസ്‌പെക്ട് റേഷ്യോ, എഡ്ജ് ടൂ എഡ്ജ് സ്‌ക്രീന്‍ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 5ൽ ഉള്ളത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. 4000 mAh ആണ് ബാറ്ററി വരുന്നത്. 3 ജിബി 32 ജിബി മോഡലിന് 9,999 രൂപയും 4 ജിബി 64 ജിബി മോഡലിന് 12,999 രൂപയുമാണ് വില. 12എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും ആണ് ഫോണിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW