Saturday, December 15, 2018 Last Updated 59 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 11.10 AM

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഉടൻ വിപണിയിലേക്ക്

New Hyundai Santro India launch date leaked

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഉടൻ വിപണിയിലേക്ക് എത്തിയേക്കും. ഒക്ടോബര്‍ 23 -ന് വിപണിയില്‍ അവതരിക്കുമെന്നാണ് സൂചന. പുതിയ ഹാച്ച്ബാക്കിന്റെ പേര് ഔദ്യോഗിക വരവില്‍ മാത്രമെ ഹ്യുണ്ടായി വെളിപ്പെടുത്തുകയുള്ളൂ.

ബീജ്, ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്ന ഇരട്ടനിറ ശൈലിയാകും അകത്തളത്തില്‍ ഒരുങ്ങുക. വരാന്‍ പോകുന്ന സാന്‍ട്രോയില്‍ ഹ്യുണ്ടായിയുടെ പരിഷ്‌കരിച്ച 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഒരുങ്ങുക. പഴയ സാന്‍ട്രോ സിംഗ് മോഡലിലും ഇതേ എഞ്ചിനായിരുന്നു തുടിച്ചത്. എന്നാല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച 1.1 ലിറ്റര്‍ എഞ്ചിന്‍ പാലിക്കും. പഴയ i10 ഹാച്ച്ബാക്കിനെക്കാള്‍ കൂടുതല്‍ നീളവും വലുപ്പവും പുതിയ സാന്‍ട്രോയ്ക്ക് ഉണ്ടായേക്കും.

New Hyundai Santro India launch date leaked

പുതിയ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന കാറില്‍ ഒന്നലധികം എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായിരിക്കും.

മാനുവല്‍ ഗിയര്‍ബോക്‌സിനെ കൂടാതെ എഎംടി ഗിയര്‍ബോക്‌സിനെയും സാന്‍ട്രോയില്‍ ഹ്യുണ്ടായി നല്‍കുമെന്നാണ് വിവരം. ഇതോടെ എഎംടി പതിപ്പ് ലഭിക്കുന്ന ആദ്യ ഹ്യുണ്ടായി കാറായി സാന്‍ട്രോ മാറും. 3.5 മുതൽ 6 ലക്ഷം വില പ്രതീക്ഷിക്കാം. ടാറ്റ ടിയാഗോ, മാരുതി വാഗൺ ആർ, റെനോ ക്വിഡ് എന്നിവരാണ് വിപണയിൽ മുഖ്യ എതിരാളികൾ.

ചിത്രം കടപ്പാട്: - rushlane.com

Ads by Google
Ads by Google
Loading...
TRENDING NOW