Wednesday, November 14, 2018 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 11.00 AM

2,600mAh ബാറ്ററി, 5 ഇഞ്ച് ഡിസ്പ്ലെ; സാംസങ് ഗാലക്സി ജെ2 കോർ ഇന്ത്യയിൽ

samsung galaxy j2 core with android 8.1 oreo launched

ദക്ഷിണ കൊറിയൻ നിർമാതാക്കളായ സാംസങ് തങ്ങളുടെ ആദ്യത്തെ ആൻഡ്രോയിഡ് ഗോ സ്മാർട്ട്ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 8.1 ഓറിയോ ഗോ എഡിഷനെ അടിസ്ഥാനമാക്കിയാണ് ഗാലക്സി ജെ2 കോർ എന്ന പേരിൽ എത്തിയിരിക്കുന്ന സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

വിപണിയിൽ നോക്കിയ 2.1, മൈക്രോമാക്സ് ഭാരത് 5 പ്രോ, ഷവോമി 5എ എന്നീ സ്മാർട്ട്ഫോണുകളുമായിട്ടായിരിക്കും സാംസങ് ഗാലക്സി ജെ2 കോർ മത്സരിക്കുക. ഈ ഫോൺ സാംസങ് ഇ-ഷോപ്പ് വെബ്സൈറ്റുകളിലും രാജ്യത്തുടനീളമുള്ള എല്ലാ റീടെയ്ൽ സ്റ്റോറുകളിലും ലഭ്യമാകും.

5 ഇഞ്ച് ഡിസ്പ്ലെ, ആൻഡ്രോയിഡ് 8.1 ഓറിയോ, 1GB റാം, 8GB സ്റ്റോറേജ്, 8MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 2,600mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഗോൾഡ്, ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഗാലക്സി ജെ2 കോർ ലഭ്യമാവുക. ഇന്ത്യയിൽ 6,190 രൂപയാണ് സ്മാർട്ട്ഫോണിന്‍റെ വില.

Ads by Google
Ads by Google
Loading...
TRENDING NOW