Sunday, November 18, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 09.59 AM

ഹിന്ദു മതവികാരം വൃണപ്പെടുത്തി, ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു; പ്രകാശ് രാജിനെതിരെ പരാതി

case

ചെന്നൈ: നടന്‍ പ്രകാശ് രാജിനെതിരെ വീണ്ടും പരാതി. ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. ബംഗളൂരുവിലുള്ള അഭിഭാഷകനായ കിരണാണ് പ്രകാശ് രാജിനെതിരെ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ച് പ്രകാശ് രാജ് സംസാരിച്ചു എന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതിനെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് പ്രകാശ് രാജ്.

' പശുക്കളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല ആകെ അറിയാവുന്നത് പശുവിന്റെ മൂത്രത്തെ കുറിച്ചാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ ചാണകം, രണ്ട് ലിറ്റര്‍ ഗോമൂത്രം എന്നിവ വേണം. പശുവിന്റെ മൂത്രത്തെ കുറിച്ചല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് അറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്.' പ്രകാശ് രാജിന്റെ ഈ വാക്കുകളായിരു ചിലരെ ചൊടിപ്പിച്ചത്.

പ്രകാശ് രാജ് പരിഹസിച്ചു, ഹിന്ദു സമൂഹത്തെ അപകീര്‍ത്തി പെടുത്തുന്നതാണ് ഈ പ്രസ്താവനയെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. കേസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രകാശ് രാജ് നടത്തിയത്. 'ഞാന്‍ നിങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് കൊണ്ട് വ്യാജപരാതികളുണ്ടാക്കി എന്നെ ഹിന്ദു വിരുദ്ധനാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്. ഈ വെറുപ്പിന്റെയും കള്ളത്തരത്തിന്റെയും കപട രാഷ്ട്രീയവുമായി എത്രനാള്‍ നിങ്ങള്‍ മുന്നോട്ട് പോകും? നിങ്ങളുടെ ജോലി തുടര്‍ന്നോളൂ ഭീരുക്കളെ..'-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW