Tuesday, September 11, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 09.17 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് ലഭിച്ച സ്‌കോളര്‍ഷിപ് തുക സംഭാവന നല്‍കി ആറാം ക്ലാസുകാരി

kerala

പെരുമ്പാവൂര്‍: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ കെട്ടിപ്പെടുക്കാന്‍ ഓരോരുത്തരും തങ്ങളെക്കൊണ്ട് ആവുന്ന വിധത്തില്‍ പ്രയത്‌നിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏവരും സംഭാവന ചെയ്യുന്നുമുണ്ട്. ആറാംക്ലാസുകാരി തനിക്ക് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ്.

പെരുമ്പാവൂര്‍ വടക്കേ ഏഴിപ്രം സ്‌കൂളിലെ ജുമാന ഫാത്തിമയാണ് തനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റാന്‍ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല എല്ലായിടത്തും ഇത് എഴുതി വെച്ചിരിക്കുന്നതും കണ്ടു. ഇതോടെയാണ് തനിക്ക് ആവുന്ന വിധത്തില്‍ സഹായിക്കാം എന്ന് ജുമാന തീരുമാനിച്ചത്.

ഇതിനിടെ മുത്തച്ഛന്‍ തന്റെ പെന്‍ഷന്‍ തുക സംഭാവന ചെയ്യുന്നതായും ജുമാന അറിഞ്ഞു. ഇതോടെ തനിക്കും സഹായിക്കണം എന്ന ആഗ്രഹമായിരുന്നു ജുമാനയ്ക്ക്. അപ്പോഴാണ് അക്കൗണ്ടില്‍ സ്‌കോളര്‍ഷിപ്പ് തുക എത്തിയെന്ന് വിവരം ജുമാനയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന് 12,000 രൂപയാണ് അവള്‍ക്ക് ലഭിച്ചത്.. പിതാവിനോടൊപ്പം ബാങ്കിലെത്തിയ ജുമാന ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW