Thursday, August 30, 2018 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 08.35 AM

സ്ത്രീധന തര്‍ക്കം; മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി

uploads/news/2018/08/244490/murder-1.jpg

സംഘംവിഹാര്‍: പണത്തെച്ചൊല്ലിയുള്ള വീട്ടു വഴക്കിനെത്തുടര്‍ന്ന് മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയേയും ഇളയ മകളെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 22കാരിയായ മകളുടെ വിവാഹത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്രതി നന്ദകിഷോര്‍(55) സൈക്കിള്‍ മെക്കാനിക്കാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തിന് സ്ത്രീധനത്തിനുള്ള പണം കണ്ടെത്താനായില്ല. ഇതിനെചൊല്ലി നന്ദകിഷോറും ഭാര്യയും തമ്മില്‍ വഴക്കിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭാര്യയും മക്കളും ഉറങ്ങി കിടന്നപ്പോള്‍ സൈക്കിള്‍ റിക്ഷയുടെ ആക്‌സിലുമായി വന്ന് ഇയാള്‍ ഇവരെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മൂത്ത മകളെ ആദ്യം കൊലപ്പെടുത്തി. ഭാര്യയേയും ഇളയ മകളെയും ആക്രമിക്കുന്നതിനിടെ ശബ്ദം കേട്ട് മകന്‍ ഉണര്‍ന്നു വന്ന് അച്ഛനെ തടഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്.

Ads by Google
Thursday 30 Aug 2018 08.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW