Friday, November 09, 2018 Last Updated 32 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 08.27 AM

മഹാ ശുചിത്വയജ്ഞവുമായി സിപിഎം ; രണ്ടാം ഘട്ട ശുചീകരണവുമായി കോണ്‍ഗ്രസും; ചെളി നീക്കിയതിന്റെ ക്രെഡിറ്റിനായി കുട്ടനാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിഴുപ്പലക്കല്‍

uploads/news/2018/08/244489/cleaning.jpg

ആലപ്പുഴ: ചെളിനീക്കിയതിന്റെ ക്രെഡിറ്റിനും കുട്ടനാട്ടില്‍ രാഷ്ട്രീയമത്സരം. പ്രളയം മുക്കിയ കുട്ടനാട്ടില്‍ ചെളി നീക്കാനെത്തിയ രാഷ്ട്രീയക്കാര്‍ കിടമത്സരത്തിന്റെ ചെളി വാരിയെറിയുന്നുവെന്നാണ് ആക്ഷേപം. മഹാശുചിത്വയജ്ഞം രണ്ടുദിവസം പിന്നിടുമ്പോള്‍ രാഷ്ട്രീയനിറം െകെവന്നതായാണ് വിമര്‍ശനം.

പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കുട്ടനാട്ടില്‍ മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും മുന്‍കയ്യെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ആരംഭിച്ച മഹാശുചിത്വയജ്ഞം സി.പി.എമ്മും പോഷക സംഘടനകളും മാര്‍ക്കറ്റ് ചെയ്യുകയാണെന്ന ആരോപണവുമായി സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം ചേര്‍ന്ന സി.പി.എമ്മിന്റെയും ഡി.െവെ.എഫ്.ഐയുടേയും വിവിധജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് വളണ്ടിയര്‍മാരില്‍ ബഹുഭൂരിപക്ഷവും. അവരാകട്ടെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം കൂടി ആരംഭിച്ചതോടെ രണ്ടാം ഘട്ട ശുചീകരണം എന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസും കുട്ടനാടന്‍ ഗ്രാമങ്ങളിലേെക്കത്തി.

കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കൊല്ലത്തുനിന്നുള്ള പ്രവര്‍ത്തകരെക്കൂടി എത്തിച്ച് കോണ്‍ഗ്രസ് തകഴി, വയലാര്‍ മേഖലകളില്‍ ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നാക്കം പോകാതിരിക്കാന്‍ സ്വന്തം മന്ത്രിമാരെ ഇറക്കി സി.പി.ഐയും സജീവമാണ്.ദുരിതാശ്വാസ ക്യാമ്പുകള്‍ െഹെജാക്ക് ചെയ്തതുപോലെ ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമായി െഹെജാക്ക് ചെയ്യുകയാണ് സി.പി.എമ്മെന്ന് കെ.സി വേണുഗോപാല്‍ എം.പി കുറ്റപ്പെടുത്തുന്നു.

ശുചീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സഹകരിക്കാന്‍ സന്നദ്ധമായിട്ടും ആരോടും ആലോചിക്കാതെ തങ്ങളുടെ പാര്‍ട്ടി സംവിധാനം മാത്രം ഉപയോഗിച്ച് നടത്തിയതായി വരുത്തി തീര്‍ക്കാനാണ് ആലപ്പുഴയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമിച്ചതെന്നാണ് എം.പിയുടെ വിമര്‍ശനം. യാതൊരു കൂടിയാലോചനകളും ജനപ്രതിനിധികളുമായിട്ടു പോലും നടത്തിയിട്ടില്ലെന്ന ആക്ഷേപവും എം.പിക്കുണ്ട്. ഇതേ തുടര്‍ന്നാണ് ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെ നേതൃത്വത്തില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

കഴിഞ്ഞ 24നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തശേഷം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി. സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേര്‍ന്ന് കുട്ടനാട് ശുചീകരണയജ്ഞം പ്രഖ്യാപിച്ചത്. ഒപ്പം തന്നെ സന്നദ്ധസേവകര്‍ക്കായി ഓണ്‍െലെന്‍ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കും ഇതില്‍ പങ്കാളികളാകാമായിരുന്നെന്നാണ് സി.പി.എം നേതാക്കളുടെ വാദം. മാറിനിന്ന ശേഷം കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത് വിഴുപ്പലക്കല്‍ മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ശുചിത്വയജ്ത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം, ശുചീകരണസാമഗ്രികള്‍, ഗതാഗത-താമസ സൗകര്യം തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാണ്. ഓരോ സംഘത്തിനും പോകാന്‍ ബോട്ടുകളും ബസുകളും ബാര്‍ജുകളും ടിപ്പര്‍ ലോറികളുമുള്‍പ്പെടെ വാഹനങ്ങള്‍ സജ്ജമാണ്. ഒപ്പം വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സഹായവുമുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സി.പി.എം നടത്തുന്ന കാമ്പയിനാണിതെന്നാണ് എതിരാളികളുടെ വിമര്‍ശനം. ഇതിന് ബദലായി വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഘടകകക്ഷികളും തങ്ങളുടേതായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ്.

Ads by Google
Ads by Google
Loading...
TRENDING NOW