Wednesday, September 26, 2018 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 08.26 AM

പഠിക്കാനെത്തിയ 15 ആണ്‍കുട്ടികളെ ബുദ്ധ സന്യാസി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

monk

ബിഹാര്‍: 15 ആണ്‍കുട്ടികളെ ബുദ്ധ സന്യാസി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബിഹാറിലെ ബോദ്ധ് ഗയയിലാണ് സംഭവം. ആസാമില്‍ നിന്നുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. പ്രതി നടത്തുന്ന ആശ്രമത്തില്‍ മെഡിറ്റേഷന്‍ പഠിക്കാനായി എത്തിയതായിരുന്നു കുട്ടികള്‍ എന്ന് പോലിസ് പറഞ്ഞു. പ്രസന്ന ജ്യോതി ബുദ്ധിസ്റ്റ് സ്‌കൂള്‍ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍ എന്ന പേരിലാണ് സന്യാസി സ്ഥാനം നടത്തിയിരുന്നത്.

മസ്തിപൂര്‍ വില്ലേജിലായിരുന്നു സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ആസാമിലെ കര്‍ബി അംഗോള്‍ഗ് ജില്ലയില്‍ നിന്നും എത്തിയ കുട്ടികളാണ് സന്യാസിയുടെ ലൈംഗിക പീഡനത്തിനിരയായത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള ചോദ്യം ചെയ്തതായി പോലീസ് പറഞ്ഞു.

മഹിള് തനയിലെ എസ്എച്ചഒ കുട്ടികളെ ചോദ്യം ചെയ്തു. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും പ്രസ്താവന റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയച്ചു. വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലെ സന്യാസിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് തീരുമാനം എടുക്കു എന്ന് പോലീസ് അറിയിച്ചു.

സന്യാസിക്കും അദ്ദേഹത്തിന്റെ സംരക്ഷകര്‍ക്കുമെതിരെയാണ് കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിലുള്ള സമയം തങ്ങളെ അകാരണമായി ഇവര്‍ മര്‍ദ്ദിച്ചുവെന്നും അപമാനിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടികള്‍ പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം തുടരുകയാണെന്നും വേണ്ട നടപടികള്‍ സമയത്ത് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

ബിഹാറിലെ പ്രതിപക്ഷം സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന ലൈംഗിക അതിക്രമങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഈ സംഭവവും പുറത്താകുന്നത്.

Ads by Google
Thursday 30 Aug 2018 08.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW