Saturday, September 22, 2018 Last Updated 46 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 08.19 AM

ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ; കൂടുതല്‍ കേന്ദ്ര സഹായത്തിന് പ്രതിപക്ഷം ഒപ്പം നില്‍ക്കും ; ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെടും

uploads/news/2018/08/244486/assembley-kerala.jpg

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പതു മണിമൂതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി വരെ ചേരുന്ന യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കും.

ദുരന്ത നിവാരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനം എടുക്കാനുമാണ് സമ്മേളനമെങ്കിലും ദുരന്തവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തലുണ്ടായ വീഴ്ചയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും.

സഭയില്‍ നാലു മണിക്കൂര്‍ ദുരന്തനിവാരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ദുരന്തനിവാരണത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെങ്കിലും ദുരന്തത്തിന്റെ മുന്‍ കരുതല്‍ നടപടികളുടെ കാര്യത്തില്‍ പ്രതിഷധം രേഖപ്പെടുത്തും.

ഡാം തുറന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും പ്രതിപക്ഷം ഉറച്ചു നില്‍ക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരിക്കും സമ്മേളനം തുടങ്ങുക. തുടര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.

Ads by Google
Thursday 30 Aug 2018 08.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW