Friday, September 21, 2018 Last Updated 27 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 07.51 AM

'എന്ത് വലിയ നുണയനാണ് സിപിഎം സാംസ്‌ക്കാരിക സംഘടനയുടെ പ്രസിഡന്റായ അശോകന്‍ ചരുവില്‍' ; സൗഹൃദം അവസാനിപ്പിച്ച് വിടി ബല്‍റാം

vt balram

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലുമായുള്ള സൗഹൃദം അവസാനിപ്പിച്ചു വി ടി ബല്‍റാം. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എമ്പോക്കിയെന്ന് വിളിച്ച അവഹേളിച്ചുകൊണ്ടുള്ള അദ്ധ്യാപകന്റെ കമന്റ് അശോകന്‍ ചരുവില്‍ ലൈക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് അശോകന്‍ ചരുവിലുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ബല്‍റാം പുതിയ പോസ്റ്റിട്ടത്.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപകന്‍ ഒരു ജനപ്രതിനിധിയെ പരസ്യമായി അവഹേളിക്കുന്നതിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിങ്ങളൊക്കെ എന്ത് സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് തന്റെ ഫേസ്ബുക്ക് ഫ്രണ്ട് കൂടിയായ അശോകന്‍ ചരുവിലിനോട് ബല്‍റാം ചാറ്റ് ബോക്‌സിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ 'നീ' എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്നായിരുന്നു ചരുവിലിന്റെ മറുപടി. മാത്രമല്ല,? ആ കമന്റിന് 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ രൂപം;

എന്ത് വലിയ നുണയനാണ് സിപിഎം സാംസ്‌ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകന്‍ ചരുവില്‍ എന്നയാള്‍! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് സ്വന്തം വാളില്‍ ഇട്ട് രോധിക്കുന്നത്!

എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ''പുന്നാര മോനേ', 'എമ്പോക്കി' എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. 'നീ' എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.

എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകള്‍ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരില്‍ നിലവാര സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.

Ads by Google
Thursday 30 Aug 2018 07.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW