Thursday, November 15, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 07.35 AM

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും തകര്‍ന്നയിടത്ത് തന്നെ വീണ്ടും വീടു വെയ്ക്കാനാകില്ല ; ദുര്‍ബല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്ക്

uploads/news/2018/08/244482/landslide.jpg

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു താല്‍ക്കാലിക വിലക്ക്. ഇത്തരം പ്രദേശങ്ങളില്‍ നിര്‍മ്മാണങ്ങള്‍ അനുവദിക്കരുതെന്നു ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദേശം നല്‍കി.

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം തകര്‍ന്ന കെട്ടിടങ്ങളും വീടുകളും അതേ സ്ഥലത്തു പുനര്‍നിര്‍മ്മിക്കുന്നതു കണക്കിലെടുത്താണു നിര്‍ദേശം. ദുര്‍ബല മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു യോജിച്ച പ്രദേശങ്ങള്‍ കണ്ടെത്താനായി ശാസ്ത്രീയ പഠനം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും നാശനഷ്ടവും ജീവഹാനിയുമുണ്ടായ പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണവും പുനരധിവാസവും നടത്തുന്നതു വിശദമായി ആലോചിച്ചതിനു ശേഷമായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത്.

വ്യാപക മഴയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലാണ്. ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറെ നാശനഷ്ടം സംഭവിച്ചത്. ഇവിടുത്തെ അനിയന്ത്രിത െകെയേറ്റങ്ങളും നിര്‍മ്മാണങ്ങളും അപകടസാധ്യതയും ദുരന്തത്തിന്റെ ആഘാതവും വര്‍ധിപ്പിച്ചെന്നു പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇത്തരം പ്രദേശങ്ങളിലെ പാറമടകളും ക്രഷര്‍ യൂണിറ്റുകളും മറ്റും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയതോടെ പൂട്ടേണ്ടിവരും.

Ads by Google
Thursday 30 Aug 2018 07.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW