Saturday, February 09, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 07.29 AM

ആകാശത്ത് നിന്ന് കുതിച്ച് ചാടി റഷ്യയെ അത്ഭുതപ്പെടുത്തി ഇന്ത്യന്‍ കരസേനയുടെ പാരാ-കമാന്‍ഡോകള്‍(വീഡിയോ)

mission

മോസ്‌കോ: റഷ്യയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ കരസേനയുടെ പാരാ-കമാന്‍ഡോകള്‍. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ) നടത്തിയ പീസ് മിഷന്‍ എക്‌സര്‍സൈസിന്റെ ഭാഗമായി കമാന്‍ഡോകള്‍ ആകാശ ചാട്ടം നടത്തിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

വരിവരിയായി കമാന്‍ഡോകള്‍ വിമാനത്തില്‍ നിന്നും താഴേക്കു ചാടുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു അഭ്യാസം. റഷ്യയിലെ 255 സര്‍വീസസ് ചെബര്‍ക്കുളിലായിരുന്നു ഇന്ത്യന്‍ സൈനികരുടെ ത്രസിപ്പിക്കുന്ന പ്രകടനം.

എസ്.സി.ഒ പീസ് മിഷന്റെ സൈനികാഭ്യാസങ്ങള്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് നടന്നത്. ഇത്തവണത്തെ സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഭീകരവിരുദ്ധ നീക്കങ്ങളുടെ അഭ്യാസങ്ങളാണ്. എസ്.സി.ഒയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തത്. ഓഗസ്റ്റ് 30ന് ഇന്ത്യന്‍ സൈനികര്‍ റഷ്യയില്‍ നിന്നും തിരികെ എത്തും.

Ads by Google
Thursday 30 Aug 2018 07.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW