Tuesday, September 11, 2018 Last Updated 32 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.43 AM

ഉത്രട്ടാതി ജലമേള ഒഴിവാക്കി: ആറന്മുളയില്‍ ജലഘോഷയാത്ര മാത്രം

uploads/news/2018/08/244478/jalaghoshayathra.jpg

കോഴഞ്ചേരി: പമ്പയിലെ പ്രളയ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഒഴിവാക്കി. പകരം, ആചാരം നിലനിര്‍ത്തുന്നതിനായി ജലഘോഷയാത്ര മാത്രം നടന്നു. ഇന്നലെ രാവിലെ 25 പള്ളിയോടങ്ങളാണ്‌ സത്രക്കടവില്‍ എത്തിയത്‌. ഇതില്‍ മൂന്നെണ്ണം വീതം ഭീഷ്‌മ പര്‍വത്തിലെ അര്‍ജുന സാരഥിയായി എന്ന വഞ്ചിപ്പാട്ട്‌ പാടി ക്ഷേത്രക്കടവിലേക്ക്‌ തുഴഞ്ഞെത്തി. പൂവത്തൂര്‍ കിഴക്ക്‌, ഇടശേരിമല, പുന്നംതോട്ടം, തെക്കേമുറി, നെടുമ്പ്രയാര്‍, കീക്കൊഴൂര്‍, വന്മഴി, വെണ്‍പാല, കീഴ്‌ വന്മഴി, പ്രയാര്‍, ഇടയാറന്മുള കിഴക്ക്‌, മേലുകര, കീഴ്‌ചേരിമേല്‍, മല്ലപ്പുഴശേരി, ഇടശേരിമല കിഴക്ക്‌, ആറാട്ടുപുഴ, ചിറയിറമ്പ്‌, മാരാമണ്‍, കിഴക്കനോതറ കുന്നേകാട്‌, ഇടയാറന്മുള, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോറ്റാത്തൂര്‍, കുറിയന്നൂര്‍, കോയിപ്രം എന്നീ പള്ളിയോടങ്ങളാണ്‌ ഉത്രട്ടാതി നാളില്‍ ആചാര പ്രകാരം വെറ്റപുകയില സ്വീകരിച്ചത്‌. 52 പള്ളിയോട കരകളാണ്‌ ആറന്മുളയില്‍ ഉള്ളത്‌. ഇതില്‍ മിക്ക പള്ളിയോടങ്ങളെയും പ്രളയം ബാധിച്ചു. ചിലത്‌ കരയ്‌ക്ക്‌ കയറി.
ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം വെറ്റില പുകയിലയും അവില്‍പ്പൊതിയും നല്‍കി സ്വീകരിച്ചു. ദക്ഷിണ സ്വീകരിച്ച കരനാഥന്മാര്‍ കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ വണങ്ങി പാടി സ്‌തുതിച്ച്‌ കരകളിലേക്ക്‌ തിരികെ മടങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ ബി. കൃഷ്‌ണ കുമാര്‍ കൃഷ്‌ണവേണി, സെക്രട്ടറി പി.ആര്‍.രാധാകൃഷ്‌ണന്‍, ജോയിന്റ്‌ സെക്രട്ടറി വി. വിശ്വനാഥപിള്ള, ട്രഷറര്‍ സഞ്‌ജീവ്‌കുമാര്‍, ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എസ്‌.അജിത്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വീണാ ജോര്‍ജ്‌ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണാ ദേവി എന്നിവരും സന്നിഹിതരായിരുന്നു.

Ads by Google
Thursday 30 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW