Thursday, August 30, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.41 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റ്‌ഔട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം സെപ്‌റ്റംബര്‍ ഒന്നിനു മുന്‍പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. സെപ്‌റ്റംബര്‍ ഒന്നിനകം ഫീസ്‌ ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുതാണ്‌.

പി.ജി. ഏകജാലകം: എസ്‌.സി/എസ്‌.ടി പ്രതേ്യക അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചു

പി.ജി. ഏകജാലകം: എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്കുള്ള രണ്ടാം പ്രതേ്യക അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചു. അര്‍ഹത നേടിയവര്‍ 31നകം പ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈന്‍ പേമെന്റ്‌ ഗേറ്റ്‌വെ വഴി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റ്‌ഔട്ട്‌ എടുത്ത്‌ 31ന്‌ മുന്‍പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കു അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. 31നകം ഫീസ്‌ ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുതാണ്‌.

ബി.പി.എഡ്‌/ബി.എല്‍.ഐ.എസ്‌.സി ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഏകജാലകം വജിയുള്ള ബി.പി.എഡ്‌/ബി.എല്‍.ഐ.എസ്‌.സി പ്രവേശനത്തിനുള്ള(2018) രണ്ടാം അലോട്ട്‌മെന്റ്‌ പ്രസിദ്ധികരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈന്‍ പേമെന്റ്‌ ഗേറ്റ്‌വെ വഴി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റ്‌ഔട്ട്‌ എടുത്ത്‌ 31ന്‌ മുന്‍പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കു അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. 31നകം ഫീസ്‌ ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌്‌മെന്റ്‌ റദ്ദാക്കുതാണ്‌.

പ്രാക്‌ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്‌റ്റര്‍ ബിഎസ്‌.സി റിക്രിയേഷന്‍, ലെഷര്‍ ആന്‍ഡ്‌ സ്‌പോര്‍ട്‌സ് സ്‌റ്റഡീസ്‌ (2017 അഡ്‌മിഷന്‍) ഡിഗ്രി ജൂണ്‍/ജൂലൈ 2018 പ്രാക്‌ടിക്കല്‍ പരീക്ഷ സെപ്‌റ്റംബര്‍ ആറ്‌, ഏഴ്‌ തീയതികളില്‍ പാലാ സെന്റ്‌ തോമസ്‌ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ സ്‌പോട്ട്‌ അഡ്‌മിഷന്‍

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ 2018-20 എം.എഡ്‌ പ്രോഗ്രാമിലേയ്‌ക്ക് ജനറല്‍ വിഭാഗത്തിലും സംവരണവിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക്‌ പ്രവേശനത്തിനായി യോഗ്യതയുള്ളവര്‍, അതായത്‌ ബി.എഡ്‌ പ്രോഗ്രാമിന്‌ 50% മാര്‍ക്കോടുകൂടി വിജയിച്ച കുട്ടികള്‍ സെപ്‌റ്റംബര്‍ മൂന്നിന്‌ രാവിലെ 11 മണിക്ക്‌ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകേണ്ടതാണ്‌. പ്രോഗ്രാം ഫീസ്‌ 5066/- രൂപയാണ്‌. സംവരണവിഭാഗത്തില്‍പ്പെവര്‍ക്ക്‌ പ്രോഗ്രാം ഫീസായി 800/- രൂപ അടച്ചാല്‍ മതിയാകും.

പരീക്ഷകള്‍ മാറ്റി

ഇന്നും നാളെയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌.

ടൈംടേബിള്‍

രണ്ടാം സെമസ്‌റ്റര്‍ എം.എച്ച്‌.എ, രണ്ടാം സെമസ്‌റ്റര്‍ എം.പി.എച്ച്‌ സപ്ലിമെന്ററി, നാലാം വര്‍ഷ ബി.പി.ടി (2008 വര്‍ഷത്തിലെ അഡ്‌മിഷന്‍) റഗുലര്‍/ സപ്ലിമെന്ററി, രണ്ടാം വര്‍ഷ ബി. ഫാം ഡിഗ്രി ( ന്യൂ സ്‌കിം 2016 അഡ്‌മിഷന്‍ റഗുലര്‍), ഒന്നാം വര്‍ഷ എംഎസ്‌.സി മെഡിക്കല്‍ മൈക്രാബയോളജി ഡിഗ്രി ( ന്യൂ സ്‌കിം -2017 അഡ്‌മിഷന്‍ റഗുലര്‍/ സപ്ലിമെന്ററി), ഒന്നാം വര്‍ഷ എം.എസ്സി മെഡിക്കല്‍ അനാട്ടമി ഡിഗ്രി (2017 അഡ്‌മിഷന്‍ റഗുലര്‍, 2017 അഡ്‌മിഷന്‍ മുന്‍പ്‌ സപ്ലിമെന്ററി പരിക്ഷകള്‍ സെപ്‌റ്റംബര്‍ 18 മുതല്‍ ആരംഭിക്കും. ഫിസ്‌ ഫൈന്‍ ഇല്ലാതെ സെപ്‌റ്റംബര്‍ നാലു വരെയും, 50 രൂപ ഫൈനോടുകൂടി അഞ്ചു വരെയും 500/- രൂപ സൂപ്പര്‍ ഫൈനോടുകൂടി ആറു വരെയും അടയ്‌ക്കാം.

Ads by Google
Thursday 30 Aug 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW