Tuesday, September 25, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

അടിയന്തരാവസ്‌ഥയ്‌ക്ക് തുല്യമായ സാഹചര്യമെന്ന്‌ യശ്വന്ത്‌ സിന്‍ഹ

uploads/news/2018/08/244400/d3.jpg

മുംബൈ: അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്‌റ്റോടെ രാജ്യം അടിയന്തരാവസ്‌ഥയ്‌ക്കു തുല്യമായ അവസ്‌ഥയിലെത്തിയതായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്‌ സിന്‍ഹ. നരേന്ദ്ര മോഡി സര്‍ക്കാര്‍ സി.ബി.ഐ, പാര്‍ലമെന്റ്‌, ജുഡീഷ്യറി, റിസര്‍വ്‌ ബാങ്ക്‌, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടേത്‌ അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥയാണ്‌. ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെന്നതാണു വ്യത്യാസമെന്ന്‌ അദ്ദേഹം പറഞ്ഞു.
രാജ്യത്ത്‌ ആര്‍.എസ്‌.എസിനു മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളൂവെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
അടിയന്തരാവസ്‌ഥയിലേക്ക്‌ നീങ്ങുകയാണെന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയിലാണ്‌ രാജ്യമെന്നും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ലാലു പ്രസാദ്‌ യാദവ്‌ അഭിപ്രായപ്പെട്ടു. അറസ്‌റ്റിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW