Saturday, September 22, 2018 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ തുറന്നതല്ല: ജല കമ്മിഷന്‍

uploads/news/2018/08/244397/d8.jpg

ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ തുറന്നുവിട്ടതല്ല കേരളത്തിലെ പ്രളയ ദുരന്തത്തിനു കാരണമെന്നു കേന്ദ്ര ജല കമ്മിഷന്‍. അപ്രതീക്ഷിതമായി പെയ്‌ത അതിശക്‌തമായ മഴയാണു ദുരന്തത്തില്‍ കലാശിച്ചതെന്നു ജല കമ്മിഷന്‍ പ്രളയ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ ശരധ്‌ ചന്ദ്ര അഭിപ്രായപ്പെട്ടു. കേരളം നേരിട്ട പ്രളയം നിയന്ത്രിക്കാവുന്നതിന്‌ അപ്പുറമായിരുന്നു. സംസ്‌ഥാനത്തിന്റെ ഭൂപ്രകൃതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അതിവേഗമാണു ജലനിരപ്പ്‌ ഉയര്‍ന്നത്‌. അണക്കെട്ടുകളില്‍ വളരെ വേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റുവഴികളില്ലാതായി. നൂറോ, അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകാവുന്ന പ്രളയമാണിതെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രളയത്തെക്കുറിച്ചുള്ള അന്തിമ പഠനറിപ്പോര്‍ട്ട്‌ കമ്മിഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW