Friday, September 14, 2018 Last Updated 34 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

ദുരിതാശ്വാസം: റെയില്‍വേ സൗജന്യം 15 വരെ തുടരും

uploads/news/2018/08/244396/d7.jpg

ന്യൂഡല്‍ഹി: കേരളത്തിലേക്കു ദുരിതാശ്വാസ സാമഗ്രികളെത്തിക്കുന്നതിനു സൗജന്യമായി റെയില്‍ സൗകര്യം ലഭ്യമാക്കുന്ന സമയപരിധി അടുത്ത മാസം 15 വരേക്കു നീട്ടി. നാളെ വരെയായിരുന്നു നേരത്തെ നിശ്‌ചയിച്ചിരുന്ന സമയം. ചീഫ്‌ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ കേരളാഹൗസ്‌ റെസിഡന്റ്‌ കമ്മിഷണര്‍ പുനീത്‌ കുമാര്‍ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‌ ഇതു സംബന്ധിച്ച്‌ കത്ത്‌ നല്‍കിയിരുന്നു. കേരളാഹൗസില്‍ വലിയ തോതില്‍ ദുരിതാശ്വാസ സാമഗ്രികളെത്തിയതോടെ അവ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നതിന്‌ റെയില്‍വെ സൗജന്യമായി നിശ്‌ചിത എണ്ണം ചരക്ക്‌ ബോഗികള്‍ അനുവദിക്കുകയായിരുന്നു. എല്ലാ ദിവസവും 90 ടണ്ണിലധികം സാമഗ്രികള്‍ ഇങ്ങനെ കേരളത്തിലേക്ക്‌ അയയ്‌ക്കാനായി. ഇതുവരെ 1000 ടണ്ണിലധികം അവശ്യവസ്‌തുക്കള്‍ കേരളത്തിലേക്കയച്ചിട്ടുണ്ട്‌.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW