Saturday, January 19, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

റാഫേല്‍ ഇടപാട്‌: കോണ്‍ഗ്രസിന്റേത്‌ കള്ളപ്രചാരണമെന്നു ജയ്‌റ്റ്ലി

uploads/news/2018/08/244395/d6.jpg

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട്‌ പ്രതിരോധ വകുപ്പിലെ വലിയ കുംഭകോണമാണെന്ന ആരോപണം ഉന്നയിച്ചു കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കള്ളപ്രചാരവേല നടത്തുകയാണെന്നു ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. "റാഫേലില്‍ കോണ്‍ഗ്രസിന്റെ കള്ളത്തരം തുറന്നു കാട്ടാനുള്ള 15 ചോദ്യങ്ങള്‍" എന്ന ഫെയസ്‌ബുക്ക്‌ കുറിപ്പിലാണ്‌ അദ്ദേഹം ആഞ്ഞടിച്ചിരിക്കുന്നത്‌.
36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 2015 ഏപ്രില്‍ പത്തിന്‌ ഫ്രാന്‍സുമായി എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കിയ കരാര്‍ 2007-ല്‍ യു.പി.എ. ഭരണകാലത്തുണ്ടാക്കിയ കരാറിനേക്കാള്‍ വളരെ മെച്ചമാണ്‌. 126 മീഡിയം ബഹുമുഖക്ഷമതയുള്ള വിമാനങ്ങള്‍ വാങ്ങാനായിരുന്നു അന്നു കരാറുണ്ടാക്കിത്‌. ബോഫോഴ്‌സ്‌ തോക്കിടപാടിനു സമാനമായ സാഹചര്യം സൃഷ്‌ടിച്ച്‌ വിമാനം വാങ്ങാനുള്ള തീരുമാനം വൈകിച്ചതായി അദ്ദേഹം ആരോപിച്ചു. 2012-ല്‍ 526.10 കോടിക്കു വാങ്ങാന്‍ കരാറായിരുന്ന വിമാനത്തിന്റെ വില
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കരാര്‍പ്രകാരം 1670.70 കോടിയായെന്ന്‌ ആവര്‍ത്തിച്ച്‌ ആരോപണം ഉന്നയിച്ചാണ്‌ ഇതു കുംഭകോണമാണെന്നു കോണ്‍ഗ്രസ്‌ പറയുന്നത്‌.
കരാര്‍ വ്യവസ്‌ഥപ്രകാരം രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍ നിലവില്‍ വിമാനത്തിന്റെ വില വെളിപ്പെടുത്തുന്നതില്‍ തനിക്കു പരിമിതിയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW