Saturday, February 23, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

എന്‍.ടി.ആറിന്റെ മകന്‍ ഹരികൃഷ്‌ണ വാഹനാപകടത്തില്‍ മരിച്ചു

uploads/news/2018/08/244394/d5.jpg

ഹൈദരാബാദ്‌: ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും ടി.ഡി.പി. നേതാവുമായ നന്ദമുരി ഹരികൃഷ്‌ണ(62) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. തെലുങ്ക്‌ നടന്‍ കൂടിയായ ഹരികൃഷ്‌ണ ഓടിച്ച കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച്‌ മറിയുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്‌ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തെലുങ്ക്‌ നടന്‍മാരായ ജൂനിയര്‍ എന്‍.ടി.ആര്‍.(താരക രാമ റാവു), കല്യാണ്‍റാം എന്നിവര്‍ മക്കളാണ്‌. ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു സഹോദരീ ഭര്‍ത്താവാണ്‌. നന്ദമുരി സുഹാസിനി, പരേതനായ ജാനകി റാം എന്നിവരാണു മറ്റു മക്കള്‍. 2014 ല്‍ ഒരു കാറപകടത്തിലാണു മകന്‍ ജാനകി റാം മരിച്ചത്‌.
നെല്ലൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരുക്കേറ്റു. രാജ്യസഭ മുന്‍ അംഗവും ടി.ഡി.പി. പോളിറ്റ്‌ ബ്യൂറോ അംഗവുമാണു ഹരികൃഷ്‌ണ.
1964 ല്‍ ശ്രീകൃഷ്‌ണാവതാരം എന്ന സിനിമയില്‍ ബാലതാരമായാണു ഹരികൃഷ്‌ണ സിനിമയില്‍ തുടക്കം കുറിക്കുന്നത്‌. പിന്നീട്‌ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1996 ല്‍ അവിഭക്‌ത ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ അംഗമായി.
നായിഡുവുമായി പിണങ്ങി അണ്ണാ ടി.ഡി.പി. എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീടു ടി.ഡി.പിയിലേക്കു തന്നെ മടങ്ങി. 2008 ല്‍ രാജ്യസഭാംഗമായി. സംസ്‌ഥാന വിഭജനത്തോടുള്ള പ്രതിഷേധസൂചകമായി 2013 ല്‍ സ്‌ഥാനം രാജിവച്ചു.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തുടങ്ങിയവര്‍ ഹരികൃഷ്‌ണയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW