Thursday, September 20, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

സാമൂഹിക മാധ്യമങ്ങളില്‍ ദുഷ്‌പ്രചാരണം അരുതെന്ന്‌ പ്രധാനമന്ത്രി

uploads/news/2018/08/244393/d4.jpg

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളെ ദുഷിച്ച പ്രചാരണങ്ങള്‍ക്ക്‌ ഉപയോഗിക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രശ്‌നം ചിന്താധാരകളുടേതല്ല, അതു മാന്യമായ സമൂഹത്തിനു ചേര്‍ന്നതല്ല- അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തിന്റെ കരുത്തിനെപ്പറ്റിയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കാനും സകാരാത്മകമായ അന്തരീക്ഷം സൃഷ്‌ടിക്കാനുമായി സാമൂഹിക മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്നു വാരാണസി മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി വീഡിയോയിലൂടെ നടത്തിയ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഒരു തെരുവിലെ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കലഹം പോലും ദേശീയ വാര്‍ത്തയാകുന്ന അവസ്‌ഥയാണ്‌ ഇവിടെയുള്ളത്‌. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതു സമൂഹത്തിലുണ്ടാക്കുന്ന ആഘാതം ശ്രദ്ധിക്കുന്നില്ല.
ചിലര്‍ മാന്യമായ സമൂഹത്തിനു ചേരാത്ത പ്രയോഗങ്ങള്‍ നടത്തുന്നു. സ്‌ത്രീകളെപ്പറ്റി എന്തും എഴുതുന്നു. സ്വച്‌ഛ്‌ ഭാരത്‌ അഭിയാന്‍ പരിസര ശുചിത്വത്തിന്റേതു മാത്രമല്ല, മനഃശുദ്ധിയുടേതു കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW